KAUMUDI

പ്രവാസികൾക്ക് മുന്നറിയിപ്പ്; കൊച്ചിയിൽ നിന്നുള്ള സൗദി വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കി

പ്രതീകാത്മകചിത്രം

കൊച്ചി: ഗൾഫിലെ അശാന്തമായ അന്തരീക്ഷത്തെ തുടർന്ന്, കൊച്ചിയിൽ നിന്ന് സൗദി അറേബ്യ അടക്കമുള്ള വിവിധ ഗൾഫ് രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള പത്ത് വിമാന സർവീസുകൾ വെട്ടിച്ചുരുക്കി. ഒക്ടോബർ 11, 12, 13 തീയതികളിൽ നടത്താനിരുന്ന സർവീസുകളാണ് മാറ്റിവെച്ചതെന്ന് സിയാൽ മാനേജ്‌മെന്റ് വ്യക്തമാക്കി. ദോഹ, റാസൽഖൈമ റൂട്ടുകളിലെ സർവീസുകളും ഇതിൽ ബാധിക്കപ്പെട്ടിട്ടുണ്ട്.

ഫ്ലൈനാസിന്റെ എക്‌സ്‌വൈ 399/400 (കൊച്ചി – റിയാദ് – കൊച്ചി), എയർ ഇന്ത്യ എക്‌സ്‌പ്രസിന്റെ ഐഎക്‌സ് 476 (ദോഹ – കൊച്ചി), ഐഎക്സ് 475 (കൊച്ചി – ദോഹ), ആകാശ എയറിന്റെ ക്യുപി 523 (കൊച്ചി – റിയാദ്), ക്യുപി 550 (കൊച്ചി – ജിദ്ദ), ഇൻഡിഗോയുടെ 6ഇ 1517 (കൊച്ചി – റാസൽ ഖൈമ – രാത്രി 9.30) എന്നീ വിമാനങ്ങളുടെ സർവീസുകളാണ് ഒക്ടോബർ 11-ാം തീയതി റദ്ദാക്കിയത്.

തുടർന്ന് ഒക്ടോബർ 13-ാം തീയതി ആകാശ എയറിന്റെ ക്യുപി 551 (ജിദ്ദ – കൊച്ചി), ക്യുപി 524 (റിയാദ് – കൊച്ചി), ക്യുപി 523 (കൊച്ചി – റിയാദ്) എന്നീ സർവീസുകളും റദ്ദാക്കിയിട്ടുണ്ട്. അന്നേദിവസം തന്നെ നിശ്ചയിച്ചിരുന്ന ആകാശ എയറിന്റെ ക്യുപി 524 (റിയാദ് – കൊച്ചി) വിമാനവും മാറ്റിവെച്ചവയിൽ ഉൾപ്പെടുന്നു. യാത്രക്കാർ വിമാനത്താവളത്തിലേക്ക് തിരിക്കുന്നതിന് മുൻപ്, തങ്ങളുടെ സർവീസുകളുടെ നിലവിലെ സ്ഥിതി അതത് എയർലൈൻ ഓഫീസുകളുമായി ബന്ധപ്പെട്ട് പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന് സിയാൽ അധികൃതർ നിർദ്ദേശം നൽകി.

                        English Summary

                            Cochin International Airport Limited (CIAL) has announced the cancellation of 10 flight services between Kochi and Gulf destinations, including Saudi Arabia, Doha and Ras Al Khaimah, on October 11, 12 and 13 due to the prevailing situation in the Gulf region.                            
                    RELATED TOPICS: KOCHI AIRPORT, GULF FLIGHT CANCELLATIONS, SAUDI ARABIA FLIGHTS, CIAL FLIGHT UPDATES, KERALA AIRPORT NEWS

Source link

Related Articles

Back to top button