KAUMUDI
വിദ്യാസമുന്നതി കോച്ചിംഗ് അസിസ്റ്റൻസിന് അപേക്ഷിക്കാം

തിരുവനന്തപുരം: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുന്നാക്ക വിഭാഗങ്ങളിലെ (സംവരണേതര) വിദ്യാർത്ഥികൾക്കും ഉദ്യോഗാർത്ഥികൾക്കും കേരള സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോർപ്പറേഷന്റെ ‘വിദ്യാസമുന്നതി’ കോച്ചിംഗ് അസിസ്റ്റൻസ് (2026-27) പദ്ധതിക്കായി അപേക്ഷകൾ ക്ഷണിച്ചു.
Source link
മെഡിക്കൽ, എൻജിനീയറിംഗ്, നിയമം, കേന്ദ്ര സർവകലാശാലകളിലെ ബിരുദ-ബിരുദാനന്തര കോഴ്സുകൾ എന്നിവയിലേക്കുള്ള പ്രവേശന പരീക്ഷകൾ, സിവിൽ സർവീസ്, പി.എസ്.സി, യു.പി.എസ്.സി, ബാങ്ക്, എസ്.എസ്.സി ഉൾപ്പെടെയുള്ള വിവിധ മത്സരപ്പരീക്ഷകൾ, മറ്റ് യോഗ്യതാ നിർണ്ണയ പരീക്ഷകൾ എന്നിവയ്ക്കുള്ള പരിശീലനത്തിനായാണ് ഈ സാമ്പത്തിക സഹായം അനുവദിക്കുന്നത്.
ഇതോടൊപ്പം ‘വിദ്യാസമുന്നതി’ മെരിറ്റ് സ്കോളർഷിപ്പ് പദ്ധതിയിലേക്കും അപേക്ഷകൾ ക്ഷണിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ അറിയുന്നതിനും ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനുമായി www.kswcfc.org വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 7 ആണ്.
Source link




