MANORAMA

ചായ കുടിക്കുന്നതിനിടയിൽ അഭിഭാഷകന് ക്രൂരമർദ്ദനം; ഇരവിപുരം സ്റ്റേഷനിലെ സിപിഒയ്ക്ക് സസ്പെൻഷൻ

കൊല്ലം∙ രാത്രിയില്‍ സുഹൃത്തിനൊപ്പം ചായ കുടിക്കാനെത്തിയ അഭിഭാഷകനെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ പൊലീസുകാരന് സസ്പെൻഷൻ. ഇരവിപുരം സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസര്‍ (സിപിഒ) അല്‍സഫീറിനെയാണ് വകുപ്പുതല അന്വേഷണത്തിന്റെ ഭാഗമായി സര്‍വീസില്‍ നിന്നും സസ്പെൻഡ് ചെയ്തത്.

അല്‍സഫീറിന്റെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയുണ്ടായതായി പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സിറ്റി പൊലീസ് കമ്മിഷണർ എം.ഹേമലത സംഭവത്തില്‍ ഇയാളോട് വിശദീകരണം തേടിയിരുന്നു. ഇതിനു പിന്നാലെയാണ് അടിയന്തര നടപടിയായി സസ്പെൻഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങിയത്.

ചായക്കടയില്‍ വെച്ച് അഭിഭാഷകനുനേരെ ഉണ്ടായ അതിക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലും വലിയ തോതില്‍ പ്രചരിച്ചിരുന്നു. സംഭവത്തില്‍ അല്‍സഫീറിനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഗുൽസാറും ഫൈസലും ഡിജിപി ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയിരുന്നു. മര്‍ദനം നടത്തിയ സമയത്ത് ഈ പൊലീസുകാരന്‍ സിവില്‍ ഡ്രസിലായിരുന്നുവെന്നും പരാതിക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

പൊലീസുകാരന്റെ ഭാഗത്തുനിന്നുമുണ്ടായ ഈ നരവേട്ടയില്‍ പ്രതിഷേധിച്ച് കൊല്ലത്ത് അഭിഭാഷകര്‍ ഇന്ന് ശക്തമായ പ്രതിഷേധ പ്രകടനം നടത്തും.


Source link

Related Articles

Back to top button