അച്ഛനെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം മകൻ നാടൻബോംബ് പൊട്ടിച്ച് ജീവനൊടുക്കി

കഴിഞ്ഞദിവസം രാവിലെ പതിനൊന്നണിയോടെ മേലൂർ കുന്നപ്പിള്ളി ആലക്കപ്പിള്ളി റോഡിനടുത്തായിരുന്നു ദാരുണ സംഭവം. പറമ്പിൽ കൃഷിയുമായി ബന്ധപ്പെട്ട് എത്തിയ രാമകൃഷ്ണൻ തോടിന്റെ വരമ്പിലൂടെ നടന്നുപോകുന്നത് കണ്ട നന്ദനൻ, തൊട്ടടുത്ത പറമ്പിൽ തൊഴിലാളികളോടൊപ്പം സംസാരിച്ചിരിക്കുകയായിരുന്ന സ്ഥലത്തുനിന്ന് പെട്ടെന്ന് ഓടിച്ചെന്ന് ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. ക്രൂരമായി മർദ്ദിച്ച ശേഷം കയ്യിലുണ്ടായിരുന്ന ആയുധം ഉപയോഗിച്ച് പിതാവിന്റെ കഴുത്തിൽ വെട്ടുകയായിരുന്നു. തുടർന്ന് തോട്ടിലേക്ക് വീണ രാമകൃഷ്ണന്റെ കരച്ചിൽ കേട്ട് രാജനും മറ്റ് കൂടെയുണ്ടായിരുന്നവരും ഓടിയെത്തി നന്ദനനെ പിടിച്ചുമാറ്റി. ഈ സമയം അരയിൽ കരുതിയിരുന്ന ജലാസ്റ്റിക് തോട്ടയിൽ നന്ദനൻ തീ കൊളുത്തുകയായിരുന്നു. സ്ഫോടനത്തെ തുടർന്ന് ഇയാൾ സംഭവസ്ഥലത്തുതന്നെ ജീവനൊടുക്കി. അടിച്ചിലിയിലെ തറവാട്ടു വീട്ടിൽ പിതാവിനൊപ്പം ആയിരുന്നു അവിവാഹിതനായ നന്ദനന്റെ താമസം. രാമകൃഷ്ണന്റെ ഭാര്യ തങ്കമ്മ മുൻപ് തന്നെ മരണപ്പെട്ടിരുന്നു. മൂന്ന് വർഷങ്ങൾക്ക് മുൻപ് രാമകൃഷ്ണൻ പുനർവിവാഹം കഴിച്ചതുമുതൽ മകനുമായുള്ള ബന്ധത്തിൽ വിള്ളലുകൾ വീണിരുന്നു. മൂത്തമകനായ സിദ്ധുവും ഇവർക്കൊപ്പമായിരുന്നു കഴിഞ്ഞിരുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് ചാലക്കുടി ഡിവൈ.എസ്.പി ജെ. കുര്യാക്കോസ്, ഇൻസ്പെക്ടർ കെ.സി. രതീഷ് എന്നിവരുടെ നേതൃത്വത്തിൽ ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചു. നന്ദനന്റെ മൃതദേഹത്തിന്റെ പോസ്റ്റ്‌മോർട്ടം നടപടികൾ ഇന്ന് തൃശൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിൽ വെച്ച് നടക്കും.
Source link



