KAUMUDI

കരുവാറ്റ കൊലപാതകം: സുപ്രീം കോടതിയെ സമീപിക്കാൻ പ്രതിഭാഗം ഒരുങ്ങുന്നു

ആലപ്പുഴ: കരുവാറ്റയിൽ വയോധികനെ വധിച്ച് പണവും സ്വർണാഭരണങ്ങളും കൊള്ളയടിച്ച സംഭവത്തിൽ, മൂന്ന് പ്രായപൂർത്തിയാകാത്തവരെ തെളിവെടുപ്പിനായി കൈമാറിയ ജുവനൈൽ ജസ്റ്റിസ് ബോർഡിന്റെ നടപടിക്കെതിരെ പ്രതിഭാഗം സുപ്രീംകോടതിയെ സമീപിക്കാൻ ഒരുങ്ങുന്നു. ഇത് ബാലാവകാശ നിയമങ്ങളുടെ ലംഘനമാണെന്നും, സമാനമായ കേസുകളിൽ ഇത്തരത്തിലുള്ള കസ്റ്റഡി നടപടികൾ ആവർത്തിക്കാൻ ഈ തീരുമാനം വഴിയൊരുക്കുമെന്നുമാണ് പ്രതിഭാഗത്തിന്റെ വാദം. ബോർഡിന്റെ കസ്റ്റഡി ഉത്തരവ് ചോദ്യം ചെയ്ത് കേസിലെ ഒന്ന് മുതൽ മൂന്ന് വരെയുള്ള പ്രതികൾ മുൻപ് ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും, ബോർഡിന്റെ ഉത്തരവ് ശരിവെയ്ക്കുകയും കസ്റ്റഡി അനുവദിക്കുകയുമാണ് ചെയ്തത്. തുടർന്ന് പ്രതികളായ മൂന്ന് കൗമാരക്കാരെയും കൃത്യം നടന്ന സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടപടികൾ പൂർത്തിയാക്കിയിരുന്നു. ആഗസ്റ്റ് 15-ന്റെ രാത്രിയിലാണ് പരവൂർ കൊച്ചാലുംമൂട് സരസ്വതിനിവാസിൽ ശിവൻകുട്ടിചെട്ടിയാർ (67) കരുവാറ്റയിലെ വാടകവസതിയിൽ കൊല്ലപ്പെട്ടത്.


Source link

Related Articles

Back to top button