MANORAMA

ഗാർഹിക പീഡനത്തിനെതിരെ കരുത്തുപകർന്ന് പൊലീസിന്റെ ‘സ്പീക് അപ്’ ദൗത്യം

തിരുവനന്തപുരം∙ സംസ്ഥാനത്ത് ഗാർഹിക പീഡനങ്ങൾക്കെതിരെ കർശന നടപടിയുമായി കേരള പൊലീസ് രംഗത്ത്. അതിജീവിതകൾക്ക് പൂർണ്ണ സുരക്ഷ ഉറപ്പാക്കുന്നതിനും കുറ്റകൃത്യങ്ങൾ തടയുന്നതിനുമായി പ്രത്യേക ദൗത്യസേനയ്ക്ക് രൂപം നൽകി. ഐജി അജ‌ീത ബേഗത്തിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഈ പുതിയ സംവിധാനത്തിന് ‘സ്പീക് അപ്’ എന്നാണ് പേരിട്ടിരിക്കുന്നത്. ഇതു സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് പൊലീസ് പുറത്തിറക്കി.

ഒരു സഹോദരിയോടോ അടുത്ത സുഹൃത്തിനോടോ സംസാരിക്കുന്നതുപോലെ, യാതൊരു ഭയവുമില്ലാതെ സ്ത്രീകൾക്ക് തങ്ങളുടെ പരാതികൾ തുറന്നുപറയാനും സുരക്ഷിതമായി പങ്കുവെക്കാനുമുള്ള അനുകൂല അന്തരീക്ഷമാണ് ‘സ്പീക് അപ്’ ദൗത്യത്തിലൂടെ ഒരുക്കുന്നതെന്ന് ഐജി അജ‌ീത ബേഗം വ്യക്തമാക്കി.


Source link

Related Articles

Back to top button