കടലിനടിയിൽ ഇന്ത്യയുടെ കരുത്ത്; എൺപനായിരം കോടിയുടെ ‘പ്രൊജക്റ്റ്-75(ഐ)’ ഒരുങ്ങുന്നു

വർദ്ധിച്ചുവരുന്ന സുരക്ഷാ വെല്ലുവിളികളെ അതിജീവിച്ച് രാജ്യത്തിന്റെ സമുദ്രസുരക്ഷ ഉയർത്താനുള്ള ചുവടുവെപ്പിലാണ് ഇന്ത്യൻ നാവികസേന.
ഇന്ത്യൻ മഹാസമുദ്രത്തിൽ ചൈന ഉയർത്തിക്കൊണ്ടിരിക്കുന്ന സുരക്ഷാ ഭീഷണികളും, പാക്കിസ്ഥാൻ അതിർത്തികളിൽ ചൈനീസ് നിർമിത മുങ്ങിക്കപ്പലുകൾ ഉപയോഗിച്ച് നടത്തുന്ന സംയുക്ത നീക്കങ്ങളും പ്രതിരോധ വകുപ്പ് അതീവ ഗൗരവത്തോടെയാണ് കാണുന്നത്.
80,000 കോടിയുടെ ‘പ്രൊജക്റ്റ്-75(ഐ)’ ഇന്ത്യൻ നാവികസേനയുടെ ചരിത്രത്തിലെ ഏറ്റവും നിർണായകമായ തീരുമാനങ്ങളിലൊന്നായ ആറ് അത്യാധുനിക അന്തർവാഹിനികൾ നിർമിക്കുന്ന ഈ വലിയ പദ്ധതി, പ്രൊജക്റ്റ് 75(ഐ)ഇപ്പോൾ അന്തിമ അനുമതിയുടെ അവസാന ഘട്ടത്തിലാണ്.
സ്ട്രാറ്റജിക് പാർട്ണർഷിപ് മാതൃകയിലാണ് ഈ പദ്ധതി യാഥാർഥ്യമാക്കുന്നത്.
80,000 കോടി രൂപയിലധികം മുതൽമുടക്കിൽ നിർമ്മിക്കുന്ന ഈ ആറ് അത്യാധുനിക ഡീസൽ-ഇലക്ട്രിക് ആക്രമണ അന്തർവാഹിനികളിൽ, ഫ്യുവൽ സെൽ അടിസ്ഥാനമാക്കിയുള്ള ‘എയർ ഇൻഡിപെൻഡന്റ് പ്രൊപൽഷൻ’ സാങ്കേതികവിദ്യയായിരിക്കും ഉൾപ്പെടുത്തുന്നതെന്നാണ് സൂചന.
അന്തർവാഹിനികൾക്ക് പുറത്തിറങ്ങാതെ മാസങ്ങളോളം വെള്ളത്തിനടിയിൽ ഒളിഞ്ഞിരുന്ന് ശത്രുക്കളുടെ നീരീക്ഷണം നടത്താനും അക്രമണം അഴിച്ചുവിടാനും ഇതിലൂടെ സാധിച്ചേക്കും.
ഒരേസമയം രണ്ട് കരുനീക്കങ്ങൾ പുതിയ അത്യാധുനിക മുങ്ങിക്കപ്പലുകൾക്കായി കാത്തുനിൽക്കാതെ, നിലവിലുള്ള സംവിധാനങ്ങളെയും അതിവേഗം ശക്തിപ്പെടുത്താനാണ് നാവികസേനയുടെ തീരുമാനം.
മുംബൈയിലെ എംഡിഎല്ലിൽ ഇതിനകം വിജയകരമായി പൂർത്തിയാക്കിയ കാൽവരി-ക്ലാസ് നിരയിലേക്ക് മൂന്ന് സ്കോർപീൻ അന്തർവാഹിനികൾ കൂടി നിർമ്മിക്കുന്നതിനുള്ള പ്രൊപോസൽ സർക്കാരിന്റെ സജീവ പരിഗണനയിലാണ്.
വിദേശത്തുനിന്ന് പൂർണരൂപത്തിലുള്ള മുങ്ങിക്കപ്പലുകൾ വാങ്ങി ഉപയോഗിക്കുന്നതിന് പകരം, ഇന്ത്യയിലെ കപ്പൽശാലകളിൽ തദ്ദേശീയമായി നിർമ്മിക്കുന്നു എന്നതാണ് ഈ പദ്ധതിയുടെ പ്രധാന പ്രത്യേകത.
Source link




