MANORAMA
നീലക്കുറിഞ്ഞി കാണാനായി വിനോദസഞ്ചാരികളുടെ ഒഴുക്ക്; ആനച്ചാൽ, മൂന്നാർ മേഖലകളിൽ ഗതാഗതക്കുരുക്ക് രൂക്ഷം

മൂന്നാർ ∙ നീലക്കുറിഞ്ഞി കാണാനായി വിനോദസഞ്ചാരികളുടെ വരവ് വർധിച്ചതോടെ ആനച്ചാൽ, മൂന്നാർ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ഗതാഗതക്കുരുക്ക് രൂക്ഷമായി. കുരുക്ക് കാരണം സർക്കാർ ഉദ്യോഗസ്ഥരടക്കമുള്ളവർ ജോലി സ്ഥലത്ത് എത്തുന്നത് മണിക്കൂറുകൾ താമസിച്ചാണ്. കുറിഞ്ഞിപ്പൂക്കാലം അവസാനിക്കാറായതോടെ സന്ദർശകത്തിരക്ക് വർധിച്ചതും കൊച്ചി – ധനുഷ്കോടി ദേശീയപാതയിലെ അനധികൃത പാർക്കിങ്ങും വഴിയോരക്കടകളും വർധിച്ചതുമാണ് മൂന്നാർ മേഖലയിൽ ഗതാഗതക്കുരുക്ക് രൂക്ഷമാകാൻ കാരണം.
Source link




