സ്വർണവിലയിൽ കുതിപ്പ്; കേരളത്തിൽ പുതിയ റെക്കോർഡ് ഉയരത്തിൽ, ഇന്നത്തെ നിരക്കുകൾ അറിയാം

14 കാരറ്റ് സ്വർണത്തിനും വില വർധിച്ചിട്ടുണ്ട്. ഗ്രാമിന് 60 രൂപ ഉയർന്ന് 8,935 രൂപയും, പവന് 71,480 രൂപയുമാണ് ഇന്നത്തെ വില. ഒൻപത് കാരറ്റ് സ്വർണത്തിന് ഗ്രാമിന് 45 രൂപ വർധിച്ച് 5,765 രൂപയും, പവന് 46,120 രൂപയുമായി ഉയർന്നു. വെള്ളിയുടെ വില ഗ്രാമിന് 245 രൂപ എന്ന നിലയിൽ തുടരുന്നു.
കോട്ടയം ചങ്ങനാശേരിയിൽ പുതിയ ലുലു ഹൈപ്പർമാർക്കറ്റ് തുറക്കും; കെജിഎ ഗ്രൂപ്പുമായി ധാരണാപത്രം ഒപ്പുവച്ചുകേരളത്തിൽ സ്വർണവില അനുദിനം ഉയരുന്ന പ്രവണതയാണ് കണ്ടുവരുന്നത്. പശ്ചിമേഷ്യൻ പ്രതിസന്ധികൾ തുടരുന്നതും ആഗോള വിപണിയിലുണ്ടാകുന്ന ചലനങ്ങളുമാണ് സ്വർണത്തിന് തിളക്കം കൂട്ടുന്നത്. കഴിഞ്ഞ ദിവസങ്ങളിലും വിലയിൽ വലിയ മാറ്റങ്ങൾ ദൃശ്യമായിരുന്നു.
ഇന്ത്യ ലോകത്ത് ഏറ്റവും കൂടുതൽ സ്വർണം ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ്. അതിനാൽ അന്താരാഷ്ട്ര വിപണിയിലെ ചെറിയ മാറ്റങ്ങൾ പോലും ആഭ്യന്തര വിപണിയിൽ പ്രകടമാകും. ഹുർമുസ് കടലിടുക്ക് തുറന്നത് സ്വർണവിലയിൽ നേരിയ കുറവുണ്ടാക്കിയിരുന്നുവെങ്കിലും, യുഎസ് ഡോളറിന്റെ മൂല്യത്തകർച്ചയും ക്രൂഡ് ഓയിൽ വിലയിലുണ്ടായ മാറ്റങ്ങളും സ്വർണത്തെ വീണ്ടും വിലക്കയറ്റത്തിലേക്ക് നയിക്കുകയായിരുന്നു.
വെറും ആറ് ശതമാനം പലിശനിരക്കിൽ 5 കോടി വരെ വായ്പ: മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതി മൂന്നാം പതിപ്പിന് തുടക്കംസ്വിറ്റ്സർലൻഡ്, യുകെ തുടങ്ങിയ രാജ്യങ്ങളാണ് സ്വർണ ഇറക്കുമതിയിൽ മുന്നിലുള്ളത്. ചൈന, ഇന്ത്യ, യുഎഇ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളും വലിയ തോതിൽ സ്വർണം വാങ്ങുന്നുണ്ട്. നമ്മുടെ നാട്ടിൽ വിവാഹം, ഉത്സവങ്ങൾ തുടങ്ങിയ സാംസ്കാരിക ആവശ്യങ്ങൾക്കാണ് സ്വർണം കൂടുതലായി ആശ്രയിക്കുന്നത്. എന്നാൽ വികസിത രാജ്യങ്ങൾ ബാങ്കിംഗ് നിക്ഷേപമായും വ്യാപാര ആവശ്യങ്ങൾക്കുമായാണ് സ്വർണത്തെ കൈകാര്യം ചെയ്യുന്നത്.
Source link





