MANORAMA

റോഡ് അപകടങ്ങളിൽ കേരളം മുന്നിൽ: മരണമണി മുഴക്കുന്ന ആ വില്ലൻ ആര്? ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്

2024-ലെ എൻസിആർബി (NCRB) പുറത്തുവിട്ട കണക്കുകൾ പ്രകാരം ഇന്ത്യയിലെ മൊത്തം റോഡപകടങ്ങളിൽ 61 ശതമാനവും സംഭവിക്കുന്നത് വാഹനങ്ങളുടെ അമിതവേഗത മൂലമാണ്. കഴിഞ്ഞ വർഷം രാജ്യത്താകമാനം 4.67 ലക്ഷം റോഡപകടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതായും, അതിൽ 1.75 ലക്ഷത്തിലധികം പേർക്ക് ദാരുണാന്ത്യം സംഭവിച്ചതായും റിപ്പോർട്ട് വ്യക്തമാക്കുന്നു. കൂടാതെ, 4.48 ലക്ഷത്തോളം ആളുകൾക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു.

ഈ കണക്കുകൾ പ്രകാരം കേരളത്തിൽ മാത്രം 46,591 റോഡപകടങ്ങൾ നടക്കുകയും, 3,876 പേർക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തു. രാജ്യത്തെ ആകെ അപകട മരണങ്ങളിൽ 48 ശതമാനത്തിലധികവും ഇരുചക്ര വാഹനങ്ങൾ ഉൾപ്പെട്ടവയാണ്. വൈകുന്നേരം 6 മണി മുതൽ രാത്രി 9 മണി വരെയുള്ള സമയത്താണ് ഏറ്റവും കൂടുതൽ അപകടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. റോഡപകടങ്ങളുടെ എണ്ണത്തിൽ ഇന്ത്യയിൽ മൂന്നാം സ്ഥാനത്താണ് കേരളം. രാജ്യത്തെ റോഡപകടങ്ങളുമായി ബന്ധപ്പെട്ട വിശദമായ വിവരങ്ങൾ നമുക്ക് പരിശോധിക്കാം.

Source link

Related Articles

Back to top button