SAMAYAM

സ്വർണവിലയിൽ കുതിപ്പ്; റെക്കോർഡ് ഭേദിച്ച് കുതിക്കുന്നു, ഇന്നത്തെ നിരക്കുകൾ അറിയാം

കേരളത്തിൽ സ്വർണവിലയിൽ വീണ്ടും കുതിപ്പ്. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 75 രൂപ വർധിച്ചതോടെ പവന് 1,05,840 രൂപയായി ഉയർന്നെന്ന് വിപണി വൃത്തങ്ങൾ അറിയിച്ചു. സ്വർണത്തിന് പുറമേ വെള്ളി വിലയിലും 30 രൂപയുടെ വർധനയുണ്ടായി. പത്ത് ഗ്രാം വെള്ളിക്ക് ഇപ്പോൾ 2,350 രൂപയാണ് വില.

ഹൈലൈറ്റ്:

  • സംസ്ഥാനത്ത് സ്വർണവിലയിൽ വർധന പ്രകടം.
  • 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 75 രൂപ കൂടി.
  • ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണിവില 1,05,840 രൂപ.
സംസ്ഥാനത്ത് സ്വർണവിലയിൽ വർധന തുടരുന്നു.(ഫോട്ടോസ്– Samayam Malayalam)
തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയിൽ മുന്നേറ്റം തുടരുകയാണ്. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 75 രൂപ വർധിച്ചതോടെ പവന് 1,05,840 രൂപയിലെത്തിയിരിക്കുന്നു. ഗ്രാമിന് 13,230 രൂപയാണ് ഇന്നത്തെ നിരക്ക്. കഴിഞ്ഞ ദിവസങ്ങളിൽ വിലയിൽ നേരിയ കുറവുണ്ടായിരുന്നെങ്കിലും അത് മറികടന്നുള്ള കുതിപ്പാണ് ഇപ്പോൾ കാണുന്നത്.

ഇന്ന് 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 65 രൂപ വർധിച്ചതോടെ പവൻ വില 86,960 രൂപയായി. ഗ്രാമിന് 10,870 രൂപയാണ് ഈ വിഭാഗത്തിലെ നിരക്ക്. 14 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 50 രൂപ വർധിച്ച് ഗ്രാമിന് 8,470 രൂപയും പവന് 67,760 രൂപയുമായി. ഒൻപത് കാരറ്റ് സ്വർണത്തിന് ഗ്രാമിന് 30 രൂപ വർധിച്ച് 5,460 രൂപയിലെത്തി; പവൻ വില 43,680 രൂപയുമാണ്.

ബിജെപി രാഷ്ട്രീയവുമായി ധനുഷ്? തമിഴകത്ത് വൻ ചലനങ്ങൾ!

Samayam Malayalamകാറിനു പുറത്ത് കുറ്റകൃത്യം നടന്നാൽ വാഹന ഇൻഷുറൻസ് ലഭിക്കുമോ? സുപ്രീം കോടതി വിധിയും നിയമവശങ്ങളും
വെള്ളി വിലയിലും വർധന രേഖപ്പെടുത്തി. പത്ത് ഗ്രാം വെള്ളിക്ക് 30 രൂപ കൂടി 2,350 രൂപയിലെത്തി. ഗ്രാമിന് 235 രൂപയാണ് നിലവിലെ വിപണി നിരക്ക്. പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ തുടരുന്നതാണ് സ്വർണവിലയിൽ പ്രതിഫലിക്കുന്നത്. ആഗോള വിപണിയിൽ സ്വർണത്തിനുള്ള ഡിമാൻഡ് വർധിച്ചതും വിവിധ രാജ്യങ്ങളുടെ കേന്ദ്ര ബാങ്കുകൾ സ്വർണം വൻതോതിൽ കരുതലായി ശേഖരിക്കുന്നതും വില ഉയർത്തുന്നതിൽ പ്രധാന പങ്കുവഹിക്കുന്നുണ്ട്.
Samayam Malayalamഇന്റർനെറ്റ് ആവശ്യമില്ലാതെ ഓഫ്‌ലൈനായി യുപിഐ ഇടപാട് നടത്താം; ഭൂഗർഭ മെട്രോയിലും വിമാനങ്ങളിൽ വെച്ചും ഇടപാട് സിംപിൾ
ആഗോള സാഹചര്യം അനുകൂലമല്ലാത്ത പക്ഷം വരും ദിവസങ്ങളിലും വില ഉയരാൻ സാധ്യതയുണ്ട്. സ്വർണത്തോടുള്ള മലയാളികളുടെ താത്പര്യവും ഉയർന്ന തോതിലുള്ള നിക്ഷേപവുമാണ് കേരളത്തിലെ വിപണിയെ ചലിപ്പിക്കുന്നത്. ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന സ്വർണത്തിന് ഡോളറിലാണ് പണം നൽകേണ്ടത് എന്നതിനാൽ, ഡോളറിനെതിരെ രൂപയുടെ മൂല്യം കുറയുന്നത് ആഭ്യന്തര വിപണിയിൽ വില വർധിക്കാൻ ഇടയാക്കുന്നു.

ജിബിൻ ജോർജ്

രചയിതാവിനെക്കുറിച്ച്ജിബിൻ ജോർജ്2019 മുതൽ സമയം മലയാളത്തിൻ്റെ ഭാഗമായി പ്രവർത്തിക്കുന്ന സീനിയർ കണ്ടന്റ് പ്രൊഡ്യസറാണ് ജിബിൻ ജോർജ്. മാധ്യമപ്രവർത്തനരംഗത്ത് 13 വർഷത്തെ പരിചയമുണ്ട്. സമയം മലയാളത്തിൻ്റെ കൊച്ചി ഓഫീസ് കേന്ദ്രീകരിച്ചാണ് നിലവിൽ പ്രവർത്തിക്കുന്നത്. ദേശീയ – അന്തർദേശീയ – പ്രാദേശിക വാർത്തകൾ കൈകാര്യം ചെയ്യുകയും കണ്ടൻ്റുകൾ തയാറാക്കുകയും ചെയ്യുന്നു. രാഷ്ട്രീയം, സ്പോർട്സ്, യാത്ര, ബിസിനസ് വാർത്തകളും സ്പെഷ്യൽ സ്റ്റോറികളും കൈകാര്യം ചെയ്യുന്നു. സ്പോട്സ് – ദേശീയ വിഷയങ്ങളിൽ വീഡിയോ പ്രൊഡ്യൂസറായും പ്രവർത്തിക്കുന്നു. പൊളിറ്റിക്കൽ വാർത്തകൾ, ഇൻഫർമേഷൻ, ഡെവലപ്മെൻ്റ് വാർത്തകളിലും ശ്രദ്ധ ചെലുത്തുന്നു. മംഗളം ദിനപത്രം, വെബ്ദുനിയ ഓൺലൈൻ എന്നീ മാധ്യമങ്ങളിൽ ജോലി ചെയ്ത് മുൻപരിചയം. മംഗളത്തിൽ രണ്ട് വർഷവും വെബ്ദുനിയയിൽ അഞ്ച് വർഷവും പ്രവർത്തന പരിചയം.… കൂടുതൽ വായിക്കുക