MANORAMA
വണ്ടൂർ കോട്ടയുടെ മാന്ത്രികത; അവരെ കാണുമ്പോൾ ഇപ്പോഴും മനസ്സിൽ സന്തോഷവും ചെറിയ സങ്കടവും

തിരുവനന്തപുരം ∙ കഴിഞ്ഞ നാലു മാസം കൊണ്ട് മുന്‍ സര്‍ക്കാരുകള്‍ക്കൊന്നും സാധിക്കാത്തത്ര നേട്ടങ്ങള്‍ കൈവരിക്കാന്‍ വി.ഡി.സതീശന് സര്‍ക്കാരിനു കഴിഞ്ഞിട്ടുണ്ടെന്ന് റവന്യൂമന്ത്രി എ.പി.അനില്‍കുമാര്‍. വിമര്‍ശനങ്ങള്‍ ജനാധിപത്യത്തില്‍ സ്വാഭാവികമാണെങ്കിലും പാര്‍ട്ടി വേദികളില്‍ പറയേണ്ട കാര്യങ്ങള്‍ പരസ്യമായി ചര്‍ച്ചയാക്കുന്നത് ശരിയല്ലെന്നും അദ്ദേഹം മനോരമ ഓണ്‍ലൈനിനു നല്കിയ പ്രത്യേക അഭിമുഖത്തില്‍ വ്യക്തമാക്കി. നിയമസഭാംഗമായി കാല്‍നൂറ്റാണ്ട് പൂര്‍ത്തിയാക്കുന്ന അദ്ദേഹം, കോണ്‍ഗ്രസിലെ ഗ്രൂപ്പ് രാഷ്ട്രീയത്തെക്കുറിച്ചും കെ.സി.വേണുഗോപാലുമായുള്ള ആത്മബന്ധത്തെക്കുറിച്ചും മനസ്സു തുറന്നു. കോണ്‍ഗ്രസില്‍ ഗ്രൂപ്പ് രാഷ്ട്രീയത്തിന് ഇനി യാതൊരു പ്രസക്തിയുമില്ല. മുഖ്യമന്ത്രി വി.ഡി.സതീശന് ഏകാധിപതിയെപ്പോലെ പെരുമാറുന്നുവെന്ന ആക്ഷേപത്തിനും അനില്‍കുമാറിന് വ്യക്തമായ മറുപടിയുണ്ട്. കാല്‍നൂറ്റാണ്ടായി വണ്ടൂര്‍ മണ്ഡലം തന്നോട് ചേര്ന്നുനില്ക്കുന്നതിന്റെ രഹസ്യവും കെപിസിസി നേതൃമാറ്റത്തെക്കുറിച്ചുള്ള നിലപാടും അദ്ദേഹം പങ്കുവെച്ചു.∙ കെഎസ്യുവിലൂടെയായിരുന്നു രാഷ്ട്രീയ പ്രവേശനം. 1984ല്‍ കെഎസ്യു മലപ്പുറം ജില്ലാ സെക്രട്ടറിയായി. പിന്നീട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പദവി വരെ എത്തി. പടിപടിയായാണ് സംഘടനാ രംഗത്ത് വളര്‍ന്നത്. ഇപ്പോള്‍ മൂന്നാം തവണയും മന്ത്രിസഭയില്‍. പൊതുപ്രവര്‍ത്തനത്തിലേക്ക് വരാന്‍ തക്ക രാഷ്ട്രീയ പശ്ചാത്തലം കുടുംബത്തിലുണ്ടായിരുന്നോ? വീട്ടില്‍ അച്ഛനും അമ്മയും ഉറച്ച കോണ്‍ഗ്രസുകാരായിരുന്നു. കെഎസ്യുവിലൂടെയാണ് പൊതുപ്രവര്‍ത്തനത്തിന്റെ ബാലപാഠങ്ങള്‍ പഠിക്കുന്നത്. ആ ഒരു ആവേശത്തില്‍ സജീവ രാഷ്ട്രീയത്തിലേക്ക് ചുവടുവെച്ചു. 1984ല്‍ കെഎസ്യു മലപ്പുറം ജില്ലാ സെക്രട്ടറിയായി. 1987ല്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റായും പിന്നീട് സംസ്ഥാന ജനറല്‍ സെക്രട്ടറിയായും ചുമതലയേറ്റു. 1996ല്‍ പാലക്കാട് തൃത്താലയില്‍നിന്ന് ആദ്യമായി നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും 4000 വോട്ടുകള്‍ക്ക് പരാജയപ്പെട്ടു. തുടര്‍ന്ന് 2001ലാണ് വണ്ടൂരില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ പാര്‍ട്ടി ആവശ്യപ്പെടുന്നത്. അന്ന് എന്റെ കൈപിടിച്ച വണ്ടൂരിലെ ജനങ്ങള്‍ ഇന്നും എന്നോടൊപ്പമുണ്ട്. 2004ല്‍ ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലാണ് ആദ്യമായി മന്ത്രിയാകുന്നത്. തുടര്‍ന്ന് 2011–16 കാലഘട്ടത്തിലും മന്ത്രിസഭയുടെ ഭാഗമായി. സാംസ്കാരിക വകുപ്പ് കൈകാര്യം ചെയ്തിരുന്നപ്പോഴാണ് കലാമണ്ഡലം കല്പിത സര്‍വകലാശാലയായി ഉയര്‍ത്തുന്നത്.∙ പത്തു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കോണ്‍ഗ്രസ് വലിയ തിരിച്ചുവരവ് നടത്തിയപ്പോള്‍ അതീവ പ്രാധാന്യമുള്ള വകുപ്പാണ് ലഭിച്ചിരിക്കുന്നത്. ജനങ്ങളുടെ നിത്യജീവിതവുമായി ഏറ്റവും അടുത്തു നില്ക്കുന്ന റവന്യൂ വകുപ്പാണ് കൈകാര്യം ചെയ്യുന്നത്. നൂറു ദിവസം പിന്നിടുമ്പോള്‍ എത്രത്തോളം തൃപ്തനാണ്? നൂറു ദിവസത്തെ പ്രവര്‍ത്തനങ്ങളില്‍ ഞാന്‍ അതീവ സംതൃപ്തനാണ്. കരുതിയതിനേക്കാള്‍ വേഗത്തില്‍ കാര്യങ്ങള്‍ നടപ്പാക്കാന്‍ സാധിച്ചു. ഭൂമി തരംമാറ്റത്തിനായി മാത്രം രണ്ടരലക്ഷത്തോളം അപേക്ഷകളാണ് കെട്ടിക്കിടന്നിരുന്നത്. ആദ്യ നൂറു ദിവസം കൊണ്ട് 25,000 അപേക്ഷകള്‍ തീര്‍പ്പാക്കാനായിരുന്നു ലക്ഷ്യമിട്ടത്. എന്നാല്‍ ഇതിനകം തന്നെ 50,000 അപേക്ഷകള്‍ വിജയകരമായി തീര്‍പ്പാക്കാന്‍ കഴിഞ്ഞു. ലക്ഷ്യമിട്ടതിന്റെ ഇരട്ടിയാണ് ഈ നേട്ടം. ഒപ്പം പതിനായിരത്തോളം പട്ടയങ്ങളും വിതരണം ചെയ്തു. നിരവധി കോടതി ഉത്തരവുകളും സങ്കീര്‍ണ്ണമായ നടപടിക്രമങ്ങളും കാരണമാണ് പലപ്പോഴും ഫയലുകൾ വൈകുന്നത്. ചെറിയൊരു കാര്യത്തില്‍ പോലും സാങ്കേതിക തടസ്സങ്ങള്‍ ഉണ്ടാകുകയും ഉദ്യോഗസ്ഥതലത്തില്‍ അനുകൂല സമീപനം ഇല്ലാതിരിക്കുകയും ചെയ്താല്‍ ഫയലുകള്‍ നീണ്ടുപോകും. ഓരോ ഫയലിനു പിന്നിലും ഓരോ മനുഷ്യന്റെ ജീവിതമുണ്ട്. ഈ നൂലാമാലകളിൽപ്പെട്ട് എത്രയോ ജീവിതങ്ങള്‍ ഇതിനകം വഴിമുട്ടിയിട്ടുണ്ടാകുമെന്നാണ് എനിക്ക് തോന്നുന്നത്. ഡിജിറ്റലൈസേഷന് പരമാവധി പ്രയോജനപ്പെടുത്തി ഇത്തരം വീഴ്ചകള്‍ ഒഴിവാക്കാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്.∙ സ്വന്തമായി ഒരിഞ്ച് ഭൂമിയോ തലചായ്ക്കാന്‍ ഉറപ്പുള്ളൊരു വീടോ മാത്രം സ്വപ്നം കാണുന്ന ഒരുപാട് മനുഷ്യര്‍ ഇനിയും നമ്മുടെ നാടുകളിലുണ്ട്. ഈ നൂറു ദിവസത്തിനിടയില്‍ ഏറ്റവും ഹൃദയസ്പര്‍ശിയായി തോന്നിയ അനുഭവം എന്തായിരുന്നു? മന്ത്രിയെന്ന നിലയില്‍ ഹൃദയത്തെ സ്പര്‍ശിച്ച ഒട്ടനവധി അനുഭവങ്ങള്‍ക്ക് ഈ നൂറു ദിവസത്തിനിടയില്‍ സാക്ഷിയാകാന്‍ പറ്റിയിട്ടുണ്ട്. സ്വന്തം സ്ഥലമുണ്ടായിട്ടും പട്ടയം ലഭിക്കാത്തതിനാല്‍ അത് വില്‍ക്കാനോ വാങ്ങാനോ ഉള്ള അവകാശമില്ലാതെ ബുദ്ധിമുട്ടുന്ന നിരവധി പേരുണ്ട്. കോഴിക്കോട്ടെ പട്ടയമേള കഴിഞ്ഞ് മടങ്ങുന്നതിനിടയില്‍ എഴുപത്തഞ്ചു വയസ്സിനു മേല്‍ പ്രായമുള്ള ഒരു വയോധികനും ഭാര്യയും എന്നെയും കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. മറ്റെല്ലാവരും പിരിഞ്ഞുപോയിട്ടും അവര്‍ എനിക്കായി കാത്തിരിക്കുകയായിരുന്നു. അവരുടെ കണ്ണുനിറഞ്ഞാണ് തങ്ങള്‍ വലിയ സന്തോഷത്തിലാണെന്ന് പറഞ്ഞത്. കാരണം, 1975ല്‍ പട്ടയത്തിനായി അപേക്ഷിച്ചതാണ് അവര്‍. കൃത്യം 50 വര്‍ഷത്തിനു ശേഷമാണ് ആ രേഖ ഇപ്പോള്‍ അവരുടെ കൈയില്‍ കിട്ടുന്നത്. ആ കാഴ്ച കണ്ടപ്പോള്‍ എനിക്ക് സന്തോഷമല്ല, മറിച്ച് ഒരു പൊതുപ്രവര്ത്തകന് എന്ന നിലയില്‍ വലിയ നിരാശയാണ് തോന്നിയത്. നമ്മുടെ ഭരണസംവിധാനത്തിലെ പോരായ്മ കൊണ്ടുമാത്രമാണ് ഒരു സാധാരണക്കാരന് നീതി കിട്ടാന്‍ അമ്പതു വര്‍ഷം കാത്തിരിക്കേണ്ടി വന്നത്. അതുകൊണ്ടുതന്നെ ഇത്തരം അനാവശ്യമായ കാലതാമസങ്ങള്‍ മേലില്‍ ഉണ്ടാകരുതെന്ന് ഞാന്‍ കര്‍ശനമായി തീരുമാനിച്ചു. ജനങ്ങളുടെ കാര്യങ്ങള്‍ എത്രയും വേഗം തീര്‍പ്പാക്കണമെന്ന ഉറച്ച ബോധ്യമാണ് ആ അനുഭവം എനിക്ക് സമ്മാനിച്ചത്.
Source link
Source link



