KAUMUDI

വേണാടിന് മുമ്പേ പുതിയ ട്രെയിൻ, 10 ദിവസത്തിനകം സർവീസ്

ന്യൂഡൽഹി:വേണാട് എക്സ്പ്രസിലെ വൈകുന്നേരത്തെ തിരക്കേറിയ യാത്രയ്ക്ക് പരിഹാരമായി എറണാകുളം-കോട്ടയം-ചെങ്ങന്നൂർ-കൊല്ലം റൂട്ടിൽ പുതിയ ട്രെയിൻ സർവീസിന് റെയിൽവേയുടെ അംഗീകാരം. 10 ദിവസത്തിനകം സർവീസ് ആരംഭിക്കാനാണ് നീക്കമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി. അറിയിച്ചു.

വൈകിട്ട് ഏകദേശം നാലിന് എറണാകുളം ജംഗ്ഷനിൽ നിന്ന് പുറപ്പെട്ട് വേണാട് എക്സ്പ്രസിന് മുമ്പായി കോട്ടയം, ചെങ്ങന്നൂർ വഴി കൊല്ലത്തെത്തുന്ന രീതിയിലാണ് സർവീസ് തീരുമാനിച്ചിരിക്കുന്നത്.

വേണാടിന് മുമ്പുള്ള ദീർഘമായ ഇടവേളയാണ് വൈകുന്നേരത്തെ തിരക്കിന് പ്രധാനകാരണം. പുതിയ സർവീസ് വന്നാൽ എറണാകുളം മുതൽ കോട്ടയം, ചങ്ങനാശ്ശേരി, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കൊല്ലം മേഖലകളിലേക്കുള്ള സ്ഥിരംയാത്രക്കാർക്ക് ആശ്വാസമാകും. എറണാകുളം ജംഗ്ഷനിൽ നിന്ന് വേണാട് പുറപ്പെടുന്നത് വൈകിട്ട് 5.20നാണ്.

റെയിൽവേമന്ത്രി അശ്വിനി വൈഷ്ണവിനെ നേരിൽ കണ്ട് യാത്രക്കാരുടെ ദുരിതത്തിന്റെ ചിത്രങ്ങളും വീഡിയോകളും ഉൾപ്പെടെ വിശദീകരിച്ചതിന് പിന്നാലെയാണ് മന്ത്രിയുടെ ഓഫീസിൽനിന്ന് റെയിൽവേ ബോർഡിലേക്ക് നിർദേശം കൈമാറിയതെന്ന് എം.പി അറിയിച്ചു. സർവീസ് ഉടൻ ആരംഭിക്കാൻ ബോർഡ് സതേൺ റെയിൽവേയിലെ ചീഫ് പാസഞ്ചർ ട്രാൻസ്പോർട്ടേഷൻ മാനേജർക്ക് നിർദേശം നൽകിയിട്ടുണ്ട്.


Source link

Related Articles

Back to top button