മറ്റുള്ളവരുടെ ശരീരഭാരത്തിൽ എന്തിനാണ് ഇത്ര അസ്വസ്ഥത; വിമർശകർക്ക് ചുട്ടമറുപ്പുമായി ജുവൽ മേരി

‘നമ്മളൊക്കെ മനുഷ്യരാണ് പിന്നെ എന്തിനാണ് മറ്റുള്ളവരുടെ ശരീരപ്രകൃതിയിൽ ഇത്രയധികം ആകുലപ്പെടുന്നത്. മറ്റുള്ളവരുടെ ശരീരത്തിലെ തടിയെക്കുറിച്ചോർത്ത് നിങ്ങൾക്കെന്താണ് ഇത്രയും അസ്വസ്ഥത? എത്രപേരാണ് എന്നെ കാണുമ്പോൾ നിസ്സാരമെന്നോണം ഇങ്ങനെയൊക്കെ സംസാരിക്കുന്നത്. ‘ശരീരം ഒട്ടും ശ്രദ്ധിക്കാറില്ലേ, വണ്ണം കൂടിയത് കണ്ടപ്പോൾ മനസ്സിലായി’ എന്നൊക്കെയാണ് സംസാരം.’
‘നിങ്ങൾക്ക് എന്നോട് ആത്മാർത്ഥമായ സ്നേഹമുണ്ടാകാം, എന്നാൽ അത് എന്റെ ശരീരത്തെക്കുറിച്ച് തോന്നിയതുപോലെ സംസാരിക്കാനുള്ള ലൈസൻസല്ല. ഇത് എന്റെ ശരീരവും എന്റെ വ്യക്തിപരമായ ഇടവുമാണ്. ഇതിൽ അഭിപ്രായം പറയാൻ ആർക്കും അധികാരമില്ല. നിറത്തിന്റെയും തടിയുടെയും പേരിൽ മോശം അഭിപ്രായങ്ങൾ പറഞ്ഞ് നാം എത്രമാത്രം സ്ത്രീകളെയും കുട്ടികളെയും സാധാരണക്കാരെയുമാണ് മാനസികമായി തളർത്തുന്നത്? ഇനിയെങ്കിലും ഈ പ്രവണതകൾ അവസരപ്പിച്ചു കൂടെ.’
‘അല്പം വണ്ണമുള്ളവരോ, മെലിഞ്ഞവരോ, ഇരുണ്ട നിറമുള്ളവരോ, പല്ലുന്തി നിൽക്കുന്നവരോ ആകട്ടെ, ഇവർക്കൊന്നും ഈ സമൂഹത്തിൽ ജീവിക്കേണ്ടേ? ഇവർക്ക് അവസരങ്ങൾ ലഭിക്കേണ്ടതില്ലേ? ഒരാളുടെ കഴിവ് നിർണയിക്കുന്നത് ശരീരത്തിന്റെ തൊലിപ്പുറത്തെ സൗന്ദര്യവും ഈ അളവുകോലുകളുമാണോ? കഴിവ് എന്നത് വ്യക്തികളിൽ നിന്ന് പ്രകടമാകുന്ന ഒന്നാണ്. അവർ നമ്മെ എങ്ങനെ സന്തോഷിപ്പിക്കുന്നു, നമുക്കായി എന്ത് സംഭാവന നൽകുന്നു എന്നതിലൊക്കെയാണ് അവരുടെ മികവ് അടങ്ങിയിരിക്കുന്നത്. അൽപമെങ്കിലും പരസ്പര ബഹുമാനം കാണിക്കുക.’
‘ഒരു വ്യക്തിയുടെ യഥാർത്ഥ മൂല്യം എന്തിലാണ് അടങ്ങിയിരിക്കുന്നതെന്ന് അറിയാമോ? അത് അവരുടെ ശരീരത്തിലെ കൊഴുപ്പിന്റെ അളവിലല്ല. ഈ സത്യം ഇനിയെങ്കിലും തിരിച്ചറിയുക. എനിക്ക് ഇത്തരം കാര്യങ്ങൾ കേട്ട് മടുത്തു. ഇനിമുതൽ എന്നോട് ഇത്തരം രീതിയിൽ സംസാരിക്കാൻ വരുന്നവർക്ക് ഞാൻ തക്കതായ മറുപടി നൽകും’- ജുവൽ മേരി കൂട്ടിച്ചേർത്തു.
Source link




