MANORAMA
ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങിയ സംഭവം: തമിഴ്നാട്ടിൽ പൊലീസുകർക്ക് കടുത്ത ശിക്ഷ

ചെന്നൈ ∙ കൈക്കൂലി വാങ്ങിയതും ഔദ്യോഗിക കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയതും തെളിഞ്ഞതിനെത്തുടർന്ന് തമിഴ്നാട്ടിൽ അഞ്ച് പൊലീസുകാർക്കെതിരെ കടുത്ത വകുപ്പുതല നടപടി. സസ്പെൻഷൻ മുതൽ സർവീസിൽനിന്നുള്ള പിരിച്ചുവിടൽ വരെയുള്ള ശിക്ഷകളാണ് ഇവർക്ക് ലഭിച്ചിരിക്കുന്നത്.
ചെന്നൈയിലും തിരുനെൽവേലിയിലുമാണ് പൊലീസുകാർ ഗൂഗിൾ പേ വഴി കൈക്കൂലി കൈപ്പറ്റിയത് കണ്ടെത്തിയത്. ഇതേത്തുടർന്ന് നടത്തിയ വിശദമായ വകുപ്പുതല അന്വേഷണത്തിനൊടുവിലാണ് ഉദ്യോഗസ്ഥർ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്.
ചെന്നൈ പുഴൽ പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ മാരീശ്വരനെതിരെയാണ് ഏറ്റവും കർശനമായ നടപടിയുണ്ടായിരിക്കുന്നത്. ഇയാളെ സർവീസിൽനിന്ന് പിരിച്ചുവിട്ടു. 2024-ൽ അണ്ണാനഗർ പൊലീസ് സ്റ്റേഷനിൽ സേവനമനുഷ്കരിക്കവേയാണ് മാരീശ്വരനെതിരെ ഗുരുതരമായ അഴിമതി ആരോപണം ഉയർന്നത്.
Source link



