MANORAMA

റഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ മധ്യസ്ഥതയ്ക്ക് തയാറെന്ന് ഇന്ത്യ; നിർണായക വെളിപ്പെടുത്തലുമായി യുക്രെയ്ൻ വിദേശകാര്യമന്ത്രി

കീവ് ∙ റഷ്യ–യുക്രെയ്ൻ യുദ്ധം അവസപ്പിക്കാൻ ലക്ഷ്യമിട്ടുള്ള സമാധാനശ്രമങ്ങളിൽ ഇന്ത്യയുടെ ഭാഗത്തുനിന്ന് നിർണായക ഇടപെടലുണ്ടായതായി യുക്രെയ്ൻ വെളിപ്പെടുത്തി. യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള വെടിനിർത്തൽ ചർച്ചകളിൽ ഇന്ത്യ ഉൾപ്പെടെയുള്ള നാല് രാജ്യങ്ങളുടെ സമാധാന പദ്ധതികൾ പരിഗണനയിലുണ്ടെന്ന് യുക്രെയ്ൻ വിദേശകാര്യമന്ത്രി ആൻഡ്രി സിബിഹ വ്യക്തമാക്കി. ഇതിൽ ഇന്ത്യ മുന്നോട്ടുവെച്ച നിർദേശങ്ങളാണ് ‘ഏറ്റവും സമഗ്രമായത്’ എന്നും അദ്ദേഹം എടുത്തുപറഞ്ഞു. തുർക്കി, ഈജിപ്ത്, അമേരിക്ക എന്നിവയാണ് ഇന്ത്യയെക്കൂടാതെ സമാധാന പദ്ധതികൾ സമർപ്പിച്ച മറ്റ് മൂന്ന് രാജ്യങ്ങൾ.


Source link

Related Articles

Back to top button