MANORAMA

കൊല്ലം ചിതറയിൽ തെരുവുനായയുടെ വിളയാട്ടം; ആറുപേർക്ക് കടിയേറ്റു, ഒടുവിൽ നാട്ടുകാരുടെ പ്രതികാരം

കൊല്ലം ജില്ലയിൽ തെരുവുനായ ശല്യം അനിയന്ത്രിതമായി വർധിക്കുന്നു. ചിതറ കല്ലുവെട്ടാൻകുഴിയിൽ വെച്ച് ഒറ്റദിവസം കൊണ്ട് ആറു പേർക്കാണ് തെരുവുനായയുടെ കടിയേറ്റത്. ആക്രമണകാരിയായ നായയെ പിന്നീട് നാട്ടുകാർ ചേർന്ന് തല്ലിക്കൊന്നു. പരുക്കേറ്റവർ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

തെരുവുനായ ആക്രമണങ്ങൾ പതിവായതോടെ വീടിനു പുറത്തിറങ്ങാൻ പോലും സാധിക്കാത്ത അവസ്ഥയിലാണ് പ്രദേശവാസികൾ. വിഷയത്തിൽ പഞ്ചായത്ത് അധികൃതർക്കും വെറ്ററിനറി ഡോക്ടർമാർക്കും പരാതി നൽകിയെങ്കിലും, അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരുവിധ നടപടിയും ഉണ്ടാകുന്നില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു.

Source link

Related Articles

Back to top button