KAUMUDI
കലഹനാടകത്തിന് തിരശീല, ശ്രീലേഖ രാജി പിൻവലിച്ചു

തിരുവനന്തപുരം: അപ്രതീക്ഷിത രാജിയിലൂടെ ബി.ജെ.പിയെ മുൾമുനയിലാക്കിയ തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ ആർ.ശ്രീലേഖ രാജി പിൻവലിച്ചു. വാട്ട്സ് ആപ്പ് ഗ്രൂപ്പിലിട്ട രാജി സന്ദേശം അനുനയ നീക്കങ്ങളെ തുടർന്ന് പിൻവലിക്കുകയായിരുന്നു.
ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ശനിയാഴ്ച വൈകിട്ട് പി.ആർ.എസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന മുൻ ഡി.ജി.പി, ഇന്നലെ വൈകിട്ട് ആശുപത്രി വിട്ടു. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ ഇന്ന് ശ്രീലേഖയുമായി ചർച്ച നടത്തും. പാർട്ടി നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതയാണ് രാജിക്ക് കാരണമായി പറഞ്ഞുകേട്ടത്. മേയർ വി.വി.രാജേഷും മറ്റു ബി.ജെ.പി നേതാക്കളും നടത്തിയ അനുനയ ചർച്ചകൾക്കൊടുവിലാണ് രാജി പിൻവലിച്ചത്. അതേസമയം പാർട്ടിയുമായുള്ള അഭിപ്രായ വ്യത്യാസമല്ല, ആരോഗ്യ കാരണങ്ങളാലാണ് രാജി എന്നായിരുന്നു പാർട്ടി നേതാക്കളുടെ വിശദീകരണം.
Source link



