MANORAMA

ഹോട്ടൽ മുറിയിൽ കാലുകുത്തിയ നവവധുവിന് പിന്നീട് എന്തു സംഭവിച്ചു? ആ അഞ്ച് നിമിഷങ്ങളിൽ ഒളിഞ്ഞിരിക്കുന്ന സത്യം – ദൃശ്യങ്ങൾ

ഝാൻസി ∙ ഹോട്ടൽ മുറിയിൽ നവവധു അസ്വാഭാവിക സാഹചര്യത്തിൽ മരണപ്പെട്ട സംഭവത്തിൽ ഭർത്താവിനെതിരെ ഗുരുതര ആരോപണവുമായി യുവതിയുടെ ബന്ധുക്കൾ രംഗത്തെത്തി. ഉത്തർപ്രദേശിലെ ഝാൻസിയിലുള്ള ഒരു ഹോട്ടലിൽവെച്ച് കുഴഞ്ഞുവീണാണ് മുസ്കാൻ സിമോലിയ (28) മരിച്ചത്. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ്, മകളുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കുടുംബം പരസ്യമായി രംഗത്തുവന്നത്.

ഇൻഡോറിൽ മറ്റൊരു ഭാര്യയുണ്ടെന്ന വിവരം മറച്ചുവെച്ചാണ് നിലേഷ് മുസ്കാനെ വിവാഹം ചെയ്തതെന്ന് അടുത്തിടെയാണ് അറിയാൻ കഴിഞ്ഞതെന്നും, ഇതേത്തുടർന്ന് ദമ്പതികൾ പതിവായി വഴക്കിട്ടിരുന്നുവെന്നും മുസ്കാന്റെ പിതാവ് വെളിപ്പെടുത്തി. മകളുടെ തലയിൽ ഗുരുതരമായ മുറിവുകളുണ്ടെന്നും ഇത് കൊലപാതകമാണെന്ന് സംശയിക്കുന്നതായും പിതാവ് പറഞ്ഞു. യുവതി കുഴഞ്ഞുവീഴാനുണ്ടായ കാരണം കണ്ടെത്താൻ സമഗ്രമായ അന്വേഷണം വേണമെന്ന് കുടുംബം ആവശ്യപ്പെട്ടു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നാൽ മാത്രമേ മരണകാരണത്തെക്കുറിച്ചും പരുക്കുകളെക്കുറിച്ചും വ്യക്തത ലഭിക്കൂ എന്ന് പൊലീസ് അറിയിച്ചു.

Disclaimer : വാർത്തയോടൊപ്പമുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @Simpu_SinghIND എന്ന എക്സ് അക്കൗണ്ടിൽ നിന്നാണ് എടുത്തിരിക്കുന്നത്.

Source link

Related Articles

Back to top button