MANORAMA
ചായ കുടിക്കാനിറങ്ങിയ 17കാരന് ദാരുണാന്ത്യം; ബൈക്ക് മതിലിലിടിച്ച് അപകടം

കൊല്ലം∙ കുളത്തൂപ്പുഴയിലുണ്ടായ ബൈക്ക് അപകടത്തിൽ പ്ലസ് ടു വിദ്യാർഥിക്ക് ദാരുണാന്ത്യം. കുളത്തൂപ്പുഴ കല്ലുവെട്ടാൻകുഴി ചരുവിള പുത്തൻവീട്ടിൽ ആകാശ് (17) ആണ് മരിച്ചത്. ഇന്നലെ രാത്രി പതിനൊന്നുമണിയോടെയായിരുന്നു നാടിനെ നടുക്കിയ അപകടം സംഭവിച്ചത്.
കുളത്തൂപ്പുഴ സാംനഗർ ഭാഗത്തുനിന്നും അഞ്ചൽ റോഡിലേക്ക് ബൈക്കിൽ വരികയായിരുന്നു ആകാശ്. ചായ കുടിക്കാനായി പുറപ്പെട്ടതായിരുന്നു യുവാവ്. ഇതിനിടെ പച്ചക്കടയ്ക്ക് സമീപം എത്തിയപ്പോൾ ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും, വൈദ്യുതി പോസ്റ്റിലിടിച്ച ശേഷം തൊട്ടടുത്തുള്ള വീടിന്റെ മതിലിലേക്ക് പാഞ്ഞുകയറി മറിയുകയുമായിരുന്നു.




