MANORAMA

ഐഫോണിന് വേണ്ടി വിമാനത്താവളത്തിൽ കുത്തിയിരിപ്പ്; ഒടുവിൽ പ്രവാസി പുറത്തേക്ക്

ദുബായ്∙ കൊച്ചി – ദുബായിൽ നിന്ന് വാങ്ങി കൊണ്ടുവന്ന പുതിയ ഐഫോൺ 18 പ്രോയ്ക്ക് പതിനായിരക്കണക്കിന് രൂപ കസ്റ്റംസ് തീരുവയായി ആവശ്യപ്പെട്ടതിൽ പ്രതിഷേധിച്ച് കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പ്രവാസി വ്യവസായി നിലത്തിരുന്ന് സമരം ചെയ്തു. എജ്യുപോർട്ട് എന്ന വിദ്യാഭ്യാസ പ്ലാറ്റ്‌ഫോമിന്റെ സ്ഥാപകൻ അജാസ് മുഹമ്മദാണ് വിമാനത്താവളത്തിൽ പ്രതിഷേധവുമായി എത്തിയത്. കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക ജോലികൾ തടസ്സപ്പെടുത്തി എന്നാരോപിച്ച് നെടുമ്പാശ്ശേരി പൊലീസ് അജാസിനെതിരെ കേസ് രജിസ്റ്റർ ചെയ്തു.

75,000 രൂപയ്ക്ക് മുകളിൽ മൂല്യമുള്ള സാധനങ്ങൾക്ക് നികുതി അടയ്ക്കണമെന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ നൽകിയ വിശദീകരണം. എന്നാൽ നിലവിലെ നിയമപ്രകാരം യാത്രയ്ക്ക് ആവശ്യമായ വ്യക്തിഗത വസ്തുക്കൾക്ക് തീരുവയിൽ ഇളവുണ്ടെന്നും, ഇത്തരത്തിൽ അന്യായമായ തുക ഈടാക്കുന്നത് പ്രവാസികളോടുള്ള അനീതിയാണെന്നും ചൂണ്ടിക്കാട്ടി സമൂഹമാധ്യമങ്ങളിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ഫോൺ തിരികെ ലഭിക്കുന്നതിനായി നിയമപോരാട്ടവുമായി മുന്നോട്ടു പോകാനാണ് അജാസിന്റെ തീരുമാനം.

Source link

Related Articles

Back to top button