KAUMUDI

മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ ഫ്യൂസ് ഊരിയ പ്രതി ഒളിവിൽ, കേരളം വിട്ടെന്ന് സൂചന

പ്രതീകാത്മക ചിത്രം

പറവൂർ: മുഖ്യമന്ത്രി വിഡി സതീശന്റെ മണ്ഡലമായ പറവൂരിലെ കൈതാരം നോർത്തിലെ ട്രാൻസ്‌ഫോമറിൽ നിന്ന് ഫ്യൂസ് ഊരിക്കളഞ്ഞ സംഭവത്തിലെ പ്രതി ഒളിവിലാണെന്ന് പൊലീസ്. ഇയാൾ കേരളം വിട്ടെന്നും പിടികൂടാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ടെന്നും പൊലീസ് അറിയിച്ചു. സിസിടിവി ദൃശ്യങ്ങളിലൂടെ ഫ്യൂസ് ഊരിയ ആളെ തിരിച്ചറിഞ്ഞിട്ടുണ്ട്. കൈതാരം സ്വദേശിയാണ് ദൃശ്യങ്ങളിലുള്ളതെന്ന് പൊലീസ് പറയുന്നു. ഇയാൾ ഫ്യൂസ് ഊരുന്നത് സമീപവാസിയായ ഒരു സ്ത്രീ കാണുകയും ചെയ്തിട്ടുണ്ട്.

പ്രതിയെ തിരിച്ചറിഞ്ഞതിന് പിന്നാലെ പൊലീസ് ഇയാളുടെ വീട്ടിൽ എത്തി അന്വേഷിച്ചിരുന്നു. എന്നാൽ പിൻവാതിലിലൂടെ ഇയാൾ കടന്നുകളഞ്ഞു. കഴിഞ്ഞ മാസമാണ് ഫ്യൂസ് ഊരിയത്. കെഎസ്ഇബി ഏഴിക്കര സെക്ഷൻ അധികൃതർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. പറവൂർ സെക്ഷന് കീഴിലെ പെരുമ്പടന്ന എട്ടിയോടത്തെയും ഏഴിക്കര സെക്ഷന് കീഴിലുള്ള ചാക്കാത്തറ, ആവൂട്ടി ഭാഗങ്ങളിലെ ഫ്യൂസുകൾ അജ്ഞാതർ ഊരിക്കളഞ്ഞ സംഭവവും ഉണ്ടായിട്ടുണ്ട്. ഇതേത്തുടർന്ന് മണിക്കൂറുകളോളമാണ് വൈദ്യുതി തടസമുണ്ടായത്.

RELATED TOPICS: PARAVUR FUSE CASE, KSEB FUSE REMOVAL, VD SATHEESAN CONSTITUENCY, KERALA POWER OUTAGE, FUSE TAMPERING CASE


Source link

Related Articles

Back to top button