KAUMUDI

പൊതുജീവിതം സുതാര്യമാക്കണം: സ്പീക്കർ

തിരുവനന്തപുരം: കപടനാട്യങ്ങളില്ലാത്തതും സുതാര്യവുമായ ശുദ്ധ രാഷ്ട്രീയമാണ് പൊതുജീവിതത്തിലേക്ക് ചുവടുവെക്കുന്ന പുതിയ തലമുറയ്ക്ക് അനിവാര്യമായിട്ടുള്ളതെന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടു. പൊതുരംഗത്ത് സത്യസന്ധതയും തുറന്ന സമീപനവുമാണ് വേണ്ടത്. സ്വാഭാവികമായ ചില പിഴവുകൾ സംഭവിച്ചാൽപോലും കൃത്യമായ സുതാര്യത പുലർത്തുകയാണെങ്കിൽ സമൂഹം അത് അംഗീകരിക്കും. പാർലമെന്ററികാര്യ ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച വിദ്യാർത്ഥി നേതാക്കളുടെ ദ്വിദിന സമ്മേളനത്തിന്റെ സമാപനച്ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സോഷ്യൽ മീഡിയ റീലുകൾ തീർക്കുന്ന മായക്കാഴ്ചകളിൽ മാത്രം മുഴുകിക്കഴിയാതെ, യാഥാർത്ഥ്യങ്ങളെ നേരിട്ട് ധൈര്യത്തോടെ മുന്നേറണം. ജനാധിപത്യവ്യവസ്ഥയുടെ അടിത്തറയായ പ്രായപൂർത്തി വോട്ടവകാശം ഏതൊരു സാഹചര്യത്തിലും സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മന്ത്രി ഒ.ജെ. ജനീഷ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മന്ത്രി ടി. സിദ്ദിഖ് മുഖ്യപ്രഭാഷണം നിർവഹിച്ചു.


Source link

Related Articles

Back to top button