ലോകമെങ്ങും നവനീതം നവി പിള്ളയ്ക്ക് സമാധാന നൊബേൽ പ്രഭ; രാഷ്ട്രീയത്തിൽ ടിവികെ മുന്നേറ്റം – ഇന്നത്തെ പ്രധാന വാർത്തകൾ

2026ലെ സമാധാന നൊബേൽ പുരസ്കാരം ഇന്ത്യൻ വംശജയായ നവനീതം നവി പിള്ളയ്ക്ക് ലഭിച്ചതും വിവിധ സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതുമാണ് ഇന്നത്തെ പ്രധാന വിശേഷങ്ങൾ. ഇതിനുപുറമെ, എംആർഎൽ–എക്സാലോജിക് വിവാദത്തിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കേസെടുക്കാൻ ഹൈക്കോടതി ഉത്തരവിട്ടതും വലിയ രാഷ്ട്രീയ ചർച്ചയായിട്ടുണ്ട്. ഇതിനിടെ, സിജെപി ഡൽഹിയിൽ നടത്താൻ നിശ്ചയിച്ചിരുന്ന പ്രതിഷേധ മാർച്ചുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ കർശന നിയന്ത്രണങ്ങളെ സുപ്രീം കോടതി ശക്തമായി വിമർശിക്കുകയും ചെയ്തു. ഇന്നത്തെ പ്രധാന വാർത്തകളിലൂടെ കടന്നുപോകാം.
ബംഗാളിലെ നന്ദിഗ്രാമിൽ ബിജെപി സ്ഥാനാർഥി ഹാസി റാണി റത്ത് 1,64,427 വോട്ടുകളുടെ കൂറ്റൻ ഭൂരിപക്ഷത്തിലാണ് വിജയം പിടിച്ചെടുത്തത്. കോൺഗ്രസ് സ്ഥാനാർത്ഥി മിലൻ പ്രധാനാണ് ഇവിടെ പരാജയപ്പെട്ടത്. റെജി നഗറിൽ ബിജെപിയുടെ ശങ്കരവ് സർക്കാർ 1,29,914 വോട്ടുകളുടെ ലീഡുമായി മുന്നേറുകയാണ്. അതേസമയം, മുഖ്യമന്ത്രി സി.ജോസഫ് വിജയ് നേരിട്ട് നേതൃത്വം നൽകിയ തമിഴ്നാട്ടിലെ ഉപതിരഞ്ഞെടുപ്പിൽ അണ്ണാഡിഎംകെയുടെ പരമ്പരാഗത സിരാകേന്ദ്രങ്ങൾ ടിവികെ തകർത്തെറിഞ്ഞു. അണ്ണാഡിഎംകെ എംഎൽഎമാരുടെ രാജിമൂലം ഒഴിവുവന്ന രണ്ട് സീറ്റുകളിലും മികച്ച ഭൂരിപക്ഷത്തോടെയാണ് ടിവികെ വിജയം സ്വന്തമാക്കിയത്. രണ്ട് മണ്ഡലങ്ങളിലും അണ്ണാഡിഎംകെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത് എടപ്പാടി കെ.പളനിസാമിയുടെ നേതൃത്വത്തിന് വലിയ തിരിച്ചടിയായിരിക്കുകയാണ്.
മറ്റൊരു പ്രധാന വാർത്ത, സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കേസെടുക്കാൻ ഹൈക്കോടതി ഉത്തരവിട്ടതാണ്. സിഎംആർഎല്ലും പിണറായി വിജയന്റെ മകൾ വീണയുടെ കമ്പനിയായ എക്സാലോജിക്കും തമ്മിലുള്ള ഇടപാടുകളിൽ ഇഡി (എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്) സമർപ്പിച്ച രേഖകളുടെ അടിസ്ഥാനത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാനാണ് ജസ്റ്റിസ് എ. ബദറുദീന്റെ ഉത്തരവ്. ഇഡിയുടെ കത്തിന്റെ അടിസ്ഥാനത്തിൽ നേരത്തെ സർക്കാർ പ്രാഥമികാന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
എക്സാലോജിക് – സിഎംആർഎൽ മാസപ്പടി കേസിൽ ഇഡി നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ എഫ്ഐആർ റജിസ്റ്റർ ചെയ്യണമെന്ന ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ പോകേണ്ടതില്ലെന്ന് സർക്കാർ തീരുമാനിച്ചിട്ടുണ്ട്. തുടർന്ന്, പിണറായി വിജയൻ, മുൻമന്ത്രി മുഹമ്മദ് റിയാസ്, ഭാര്യ വീണ എന്നിവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം വിജിലൻസ് ഉടൻ കേസെടുക്കും. യാതൊരുവിധ കാലതാമസവും വരുത്താതെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കാനാണ് കോടതി വിജിലൻസ് ഡയറക്ടർക്ക് കർശന നിർദേശം നൽകിയിട്ടുള്ളത്.
Source link



