അടിച്ചമർത്തப்பட்டവരുടെ പേരാളിക്ക് ആഗോള അംഗീകാരം; നവി പിള്ളയ്ക്ക് സമാധാന നൊബേൽ തിളക്കം

അടിച്ചമർത്തப்பட்டവരുടെ ശബ്ദമായും ഭരണകൂടങ്ങളുടെ അനീതികൾക്കെതിരെ ഉയരുന്ന ചോദ്യമായും രാജ്യാന്തര നിയമവേദിയിൽ പ്രകാശഗോപുരം പോലെ ഉയർന്നുവന്ന നാമമാണ് നവനീതം നവി പിള്ള. ഏറ്റവും ദുർലഭരും പാർശ്വവൽക്കരിക്കപ്പെട്ടവരുമായ മനുഷ്യർക്കായി ജീവിതം മാറ്റിവെച്ച് നീതിയുടെ പുതിയ ചരിത്രമെഴുതിയ ഇന്ത്യൻ വംശജയായ നിയമജ്ഞയാണ് നവി പിള്ള. 2026ലെ സമാധാന നൊബേൽ നവി പിള്ളയെ തേടിയെത്തുമ്പോൾ അതൊരു വ്യക്തിക്കുള്ള ആദരം മാത്രമല്ല, മറിച്ച് ആടിയുലയുന്ന ആഗോള നിയമവ്യവസ്ഥയ്ക്ക് ലഭിക്കുന്ന കരുത്തുകൂടിയാണ്. നവി പിള്ളയുടെ പതിറ്റാണ്ടുകൾ നീണ്ട പോരാട്ടങ്ങളെ കുറിച്ചറിയാം.
കറുത്തവർഗക്കാരിയായ ഒരു സ്ത്രീ സ്വന്തമായി ഒരു അഭിഭാഷക ഓഫിസ് തുടങ്ങുക എന്നത് അക്കാലത്ത് ചിന്തിക്കാൻ പോലും കഴിയാത്ത കാര്യമായിരുന്നു. എന്നാൽ, പ്രതിസന്ധികളെ വകഞ്ഞുമാറ്റി 1967-ൽ നെറ്റാൾ പ്രവിശ്യയിൽ നവി പിള്ള അത്തരമൊരു ഓഫിസ് തുറന്നു. അതോടെ നിയമ പ്രാക്ടീസ് ആരംഭിക്കുന്ന ആദ്യ കറുത്തവർഗക്കാരിയായി അവർ ചരിത്രം സൃഷ്ടിച്ചു. ഭരണകൂട ഭീകരതയ്ക്കെതിരെ പോരാടിയ വിപ്ലവകാരികൾക്കും വർണവെറിക്കെതിരെ ശബ്ദമുയർത്തിയ രാഷ്ട്രീയ തടവുകാർക്കും വേണ്ടി അവർ കോടതയിൽ വാദിച്ചു. ഭരണകൂടത്തിന്റെ ക്രൂരമായ പീഡനമുറകൾക്കും ഏകാന്തതടവുകൾക്കുമതിരെ ശക്തമായ നിയമപോരാട്ടങ്ങൾ നയിച്ചു. ഭർത്താവ് ഗാബി പിള്ളയെ ഭരണകൂടം തടവിലാക്കിയപ്പോൾ പോലും നിയമത്തിന്റെ കരുത്തിൽ അവർ പ്രതിരോധക്കോട്ട തീർത്തു. 1985ൽ ‘ഇക്വാലിറ്റി നൗ’ എന്ന രാജ്യാന്തര വനിതാ അവകാശ പ്രസ്ഥാനത്തിന് രൂപം നൽകുന്നതിൽ നിർണായക പങ്കുവഹിച്ചു.
രാജ്യാന്തര നിയമവേദിയിലെ സ്ത്രീശക്തി 80കളുടെ തുടക്കത്തില് ഹാർവഡ് സർവകലാശാലയിൽനിന്ന് നിയമത്തിൽ ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും കരസ്ഥമാക്കിയ നവി പിള്ള, ദക്ഷിണാഫ്രിക്കയിൽ വർണവെറി യുഗം അവസാനിച്ചതോടെ ഹൈക്കോടതിയിലെ ആദ്യ കറുത്തവർഗക്കാരിയായ ജഡ്ജിയായി ചുമതലയേറ്റു. ദക്ഷിണാഫ്രിക്കയുടെ അതിരുകൾക്കപ്പുറം ലോകത്തിന്റെ കണ്ണീരൊപ്പാനുള്ള ആഗ്രഹം അവരെ നയിച്ചുകൊണ്ടിരുന്നു.
1995-ൽ റുവാണ്ടൻ വംശഹത്യയെക്കുറിച്ച് അന്വേഷിക്കാനും കുറ്റവാളികളെ വിചാരണ ചെയ്യാനുമായി ഐക്യരാഷ്ട്ര സംഘടന രൂപീകരിച്ച ഇന്റർനാഷനൽ ക്രിമിനൽ ട്രൈബ്യൂണൽ ഫോർ റുവാണ്ടയിലെ (ഐസിടിആർ) ഏക വനിതാ ജഡ്ജിയായി അവർ തിരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് അതിന്റെ പ്രസിഡന്റായും അവർ സേവനമനുഷ്ഠിച്ചു. റുവാണ്ടൻ യുദ്ധത്തിന്റെ ഭീകരതയിൽ ദശലക്ഷക്കണക്കിന് സ്ത്രീകൾ ക്രൂരമായി പീഡിപ്പിക്കപ്പെട്ടപ്പോൾ, അത് കേവലം യുദ്ധത്തിന്റെ ഉപ ഉൽപന്നമല്ലെന്ന് ലോകത്തോട് ഉറക്കെ വിളിച്ചുപറയാൻ നവി പിള്ള ഒരിക്കലും മടിച്ചിരുന്നില്ല.
Source link



