പുനരുപയോഗ ഊർജ്ജം: കേരളത്തിന് പുറത്തും പദ്ധതികൾക്ക് ശുപാർശ

തിരുവനന്തപുരം: കേരളം 2040ൽ സോളാർ ഉൾപ്പെടെയുള്ള പുനരുപയോഗ ഊർജ്ജ ഉത്പാദനത്തിൽ സ്വയം പര്യാപ്തമാകണമെങ്കിൽ കേരളത്തിന് പുറത്തും പദ്ധതികൾ വേണമെന്ന് ശുപാർശ.വേൾഡ് റിസോഴ്‌സസ് ഇൻസ്റ്റിറ്റ്യൂട്ട് (ഡബ്ല്യൂ.ആർ.ഐ) കെ.എസ്.ഇ.ബിക്ക് വേണ്ടി തയ്യാറാക്കിയ റിപ്പോർട്ടിലാണിത്.
100% പുനരുപയോഗത്തിലേക്ക് മാറാൻ 27 ജിഗാവാട്ട് (27,000 മെഗാവാട്ട് ) വൈദ്യുതി വേണം. നിലവിലെ ഊർജ്ജ ഉത്പാദന രീതികൾ കൊണ്ട് ഈ ലക്ഷ്യത്തിലെത്താനാകില്ല.
മറ്റ് സംസ്ഥാനങ്ങളിൽ പുനരുപയോഗ ഊർജ്ജ പദ്ധതികൾ സ്ഥാപിച്ച് വൈദ്യുതി കേരളത്തിലേക്ക് കൊണ്ടു വരണം. കാറ്റാടികളടക്കം പുനരുപയോഗ ഊർജ്ജ പദ്ധതികളിൽ നിന്നുള്ള ദീർഘകാല കരാറുകളും വേണമെന്ന് റിപ്പോർട്ടിൽ പറയുന്നു.
2040 ഓടെ
സാദ്ധ്യമാകേണ്ടത് :
□ സൗരോർജം : 10.9 ജിഗാവാട്ട്
□കാറ്റാടികൾ :2.3 ജിഗാവാട്ട്
□തിരമാല: 4.9 ജിഗാവാട്ട്
□ബയോ എനർജി: 0.7 ജിഗാവാട്ട്
□ചെറുകിട ജലവൈദ്യുത പദ്ധതികൾ: 0.65 ജിഗാവാട്ട്
മറ്റ് പ്രധാന
നിർദ്ദേശങ്ങൾ
കാറ്റാടി മേഖലയി ചെറു ടർബൈനുകൾ, വികേന്ദ്രീകൃത ഉത്പാദനം പ്രോത്സാഹിപ്പിക്കണം.
സോളാറിൽ സർക്കാർ ഭൂമിയിൽ കൂടുതൽ പ്ലാന്റുകൾ, ഫ്‌ലോട്ടിംഗ് സോളാർ, റൂഫ് ടോപ്പ് പാനലുകൾ വ്യാപിപ്പിക്കണം.
ഫ്‌ലോട്ടിംഗ് സോളാർ, ബാറ്ററി സ്റ്റോറേജ്, ഗ്രീൻ ഹൈഡ്രജൻ എന്നിവയിൽ നിക്ഷേപം വേണം,
Source link



