KAUMUDI

ഒളിമ്പിക് അസോസിയേഷൻ മുൻ വൈസ് പ്രസിഡന്റ് ബി. രാജൻ നിര്യാതനായി

ബി. രാജൻ

കടവന്ത്ര: ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ മുൻ വൈസ് പ്രസിഡന്റും കേരള ഹാൻഡ്‌ബാൾ അസോസിയേഷൻ മുൻ പ്രസിഡന്റുമായ ബി. രാജൻ (72) നിര്യാതനായി. റിട്ട. കസ്റ്റംസ് സൂപ്രണ്ടാണ്. എറണാകുളം ഗാന്ധിനഗർ കെ.ഡി ചാക്കോ റോഡിൽ എം.എൻ.ആർ.എ- 238ൽ ആയിരുന്നു താമസം.

ഓൾ ഇന്ത്യ ഹാൻഡ്‌ബാൾ ഫെഡറേഷൻ ഭാരവാഹി , കേരള ഒളിമ്പിക് അസോസിയേഷൻ അംഗം, ഏഷ്യൻ ഗെയിംസിനും ഏഷ്യൻ ബീച്ച് ഗെയിംസിനുമുള്ള ഇന്ത്യൻ ഹാൻഡ്‌ബാൾ ടീമിന്റെ മാനേജർ പദവി​കൾ വഹി​ച്ചി​ട്ടുണ്ട്. ഹാൻഡ്‌ബാൾ, കബഡി, ഖോഖോ, അത്‌ലറ്റിക്‌സ് എന്നീ ഇനങ്ങളിലെ ദേശീയ താരമായിരുന്നു. തിരുവനന്തപുരം ആറ്റിങ്ങൽ ഇറാത്തുവിളകം കുടുംബാംഗമാണ്. ഭാര്യ: ശോഭനകുമാരി. മക്കൾ: നീരജ് ആർ.എസ്, ഡോ. നികുല ആർ.എസ്, നീതു ആർ.എസ്. മരുമക്കൾ: നിമിഷ നീരജ്, അഖിൽ. ഇന്ന് രാവിലെ 9 മുതൽ 2 വരെ കടവന്ത്ര ലയൺസ് കമ്യൂണിറ്റി ഹാളിൽ പൊതുദർശനത്തി​ന് ശേഷം രവിപുരം ശ്മശാനത്തിൽ സംസ്‌കാരച്ചടങ്ങുകൾ നടക്കും.


Source link

Related Articles

Back to top button