MANORAMA
രാഷ്ട്രീയത്തിലേക്ക് ധനുഷ്? നർപ്പണി ഇയക്കത്തിലെ വനിതാ വിഭാഗവുമായി കൂടിക്കാഴ്ച നടത്തി താരം

ചെന്നൈ∙ തമിഴ്നാടിന്റെ രാഷ്ട്രീയ വേദിയിൽ ധനുഷും അരങ്ങേറ്റം കുറിച്ചേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ, തന്റെ ആരാധക സംഘടനയിലെ വനിതാ വിഭാഗവുമായി താരം കൂടിക്കാഴ്ച നടത്തി. ഒരു ജനകീയ നേതാവെന്ന നിലയിലേക്ക് ധനുഷ് ചുവടുവെക്കാൻ ഒരുങ്ങുകയാണോ എന്ന ചർച്ചകൾക്ക് ഈ യോഗം വഴിതുറന്നിരിക്കുകയാണ്. ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത ലഭിക്കാൻ ഇനിയും കാത്തിരിക്കേണ്ടി വരും.




