MANORAMA

മെഡിസെപ്: ചികിത്സാ പ്രതിസന്ധി മാറാത്തതെന്തുകൊണ്ട്?

തിരുവനന്തപുരം ∙ സംസ്ഥാനത്തെ സർക്കാർ ഉദ്യോഗസ്ഥർക്കും പെൻഷൻകാർക്കുമായി ആവിഷ്കരിച്ച മെഡിസെപ് ഇൻഷുറൻസ് പദ്ധതിയിലെ വീഴ്ചകൾ പരിഹരിക്കുമെന്ന മുൻ സർക്കാരിന്റെയും നിലവിലെ സർക്കാരിന്റെയും വാഗ്ദാനങ്ങൾ വെറും പ്രഖ്യാപനങ്ങളായി മാത്രം അവശേഷിക്കുന്നു. പദ്ധതിയുടെ ആദ്യഘട്ടത്തിൽ വലിയ തോതിലുള്ള പരാതികൾ ഉയർന്നതിനെത്തുടർന്ന്, പ്രീമിയം തുക വർധിപ്പിച്ചാണ് കഴിഞ്ഞ ഫെബ്രുവരി ഒന്നുമുതൽ മെഡിസെപ് 2.0 നിലവിൽ വന്നത്. എന്നിട്ടും, ചികിത്സ തേടിയെത്തുന്നവരുടെ ദുരിതങ്ങൾക്ക് ഒരു കുറവും സംഭവിച്ചിട്ടില്ല.

പ്രധാനമായും പരിഹരിക്കപ്പെടേണ്ട പ്രശ്നങ്ങൾ: ചികിത്സാ സഹായത്തിനായി ആശുപത്രികളിലെത്തുന്നവരിൽനിന്ന് അധികൃതർ മുൻകൂറായി പണം ഈടാക്കുന്ന പ്രവണത തുടരുന്നു.

Source link

Related Articles

Back to top button