MANORAMA
സിഗ്നൽ കാത്തുനിന്ന സ്കൂട്ടർ യാത്രികരെ ഇടിച്ചുതെറിപ്പിച്ചു; കെഎസ്ആർടിസി ഡ്രൈവർക്ക് മൂന്ന് വർഷം തടവ്

പറവൂർ ∙ സിഗ്നലിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടറുകളിൽ അമിതവേഗതയിലെത്തിയ കെഎസ്ആർടിസി ബസ് ഇടിച്ചുകയറി രണ്ടുപേർ മരിച്ച സംഭവത്തിൽ ഡ്രൈവർക്ക് മൂന്നുവർഷം തടവും 10,000 രൂപ പിഴയും ശിക്ഷ വിധിച്ചു. മാള കെഎസ്ആർടിസി ഡിപ്പോയിലെ ഡ്രൈവറും ചെങ്ങമനാട് നെടുവന്നൂർ അറക്കലകത്ത് താമസക്കാരനുമായ എ.കെ.ഉണ്ണിയെയാണ് പറവൂർ പ്രിൻസിപ്പൽ അസിസ്റ്റന്റ് സെഷൻസ് ജഡ്ജി വിൻസി ആൻ പീറ്റർ ജോസഫ് ശിക്ഷിച്ചത്.
Source link




