MANORAMA

അമിത് ഷായ്ക്കെതിരായ വിധി കേൾക്കാൻ യാത്ര; രാഹുൽ ഗാന്ധിയുടെ വാഹനവ്യൂഹം അപകടത്തിൽപ്പെട്ടു

ലക്നൗ∙ ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സഞ്ചരിച്ചിരുന്ന വാഹനവ്യൂഹം അപകടത്തിൽപ്പെട്ടു. ഉത്തർപ്രദേശിലെ പൂർവാഞ്ചാൽ എക്സ്പ്രസ്‌വേയിൽ വെച്ച്, രാഹുൽ ഗാന്ധിയുടെ വാഹനവ്യൂഹത്തിലുണ്ടായിരുന്ന ഒരു വാഹനം ആംബുലൻസുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ പാർട്ടി പ്രവർത്തകർക്കും സുരക്ഷാ ഉദ്യോഗസ്ഥർക്കും പരുക്കേറ്റതായാണ് വിവരം. രാഹുൽ ഗാന്ധിക്ക് പരുക്കുകളൊന്നും സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം സുരക്ഷിതനാണെന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. അഞ്ചു വാഹനങ്ങളാണ് അദ്ദേഹത്തിന്റെ അകമ്പടിക്കായി ഉണ്ടായിരുന്നത്. (Disclaimer : വാർത്തയോടൊപ്പം നൽകിയിരിക്കുന്ന ചിത്രം മലയാള മനോരമയുടേതല്ല. പ്രസ്തുത ചിത്രം @RajatJain എന്ന എക്സ് അക്കൗണ്ടിൽ നിന്ന് ശേഖരിച്ചതാണ്)

Source link

Related Articles

Back to top button