മുറിയിൽ ഒളിച്ചിരുന്നത് മൂന്ന് ഭീകരന്മാർ; അലമാരയ്ക്കുള്ളിലെ വിചിത്ര ശബ്ദത്തിൽ ഞെട്ടി വീട്ടുകാർ!

തിരുവനന്തപുരം ചിറയിൻകീഴിലെ ഒരു വീട്ടുമുറ്റത്തേക്കാണ് വാവാ സുരേഷിന്റെ ഇന്നത്തെ ദൗത്യം നീളുന്നത്. കോഴിവളർത്തൽ പ്രധാന വരുമാനമാർഗ്ഗമാക്കിയ ഒരു കുടുംബമാണിത്. കോഴികൾ മുട്ടയിടാനായി ഉപയോഗിക്കുന്ന ഒരു മുറിയിൽ വിറകും തൊണ്ടും കൂട്ടിയിട്ടിട്ടുണ്ട്. കഴിഞ്ഞ കുറെ നാളുകളായി ഇവിടെ കോഴികൾ കൂട്ടത്തോടെ ചത്തു വീഴുന്നത് വീട്ടുകാരെ വലിയ ആശങ്കയിലാക്കിയിരുന്നു.
എന്നാൽ ഇന്ന് പതിവിന് വിപരീതമായി കോഴികളുടെ അസ്വാഭാവികമായ ബഹളം കേട്ടാണ് വീട്ടമ്മ അങ്ങോട്ട് ചെല്ലുന്നത്. റൂമിന്റെ വാതിൽ തുറന്നതും കണ്ട കാഴ്ച കണ്ട് അവർ തരിച്ചുപോയി; വലിയൊരു പാമ്പിന്റെ വാലാണ് പുറത്തേക്ക് നീണ്ടുനിന്നിരുന്നത്. ഉടൻ തന്നെ മുറി പുറത്തുനിന്ന് പൂട്ടി അവർ വാവാ സുരേഷിനെ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ വാവാ സുരേഷ് വിശദമായ പരിശോധന ആരംഭിച്ചു. ആദ്യം മൂർഖന്റെ പടം ലഭിച്ചപ്പോൾ തന്നെ വീട്ടുകാരുടെ നെഞ്ചിടിപ്പേറി. തൊട്ടുപിന്നാലെ ചേരയുടെയും അടയാളങ്ങൾ കണ്ടെത്തി. ഒടുവിൽ മൂർഖൻ ഉൾപ്പെടെ മൂന്ന് വമ്പൻ പാമ്പുകളെയാണ് അദ്ദേഹം ഇവിടെ നിന്നും പിടികൂടിയത്. വമ്പൻ പാമ്പുകളെ സാഹസികമായി പിടികൂടുന്ന സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ് പൂർണ്ണരൂപം കാണാം.
വാവാ സുരേഷ് പിടികൂടി പാമ്പുകൾ
Source link




