MANORAMA
സന്നിധാനത്തെ ചെമ്പുപാത്രങ്ങൾക്ക് ഈയം പൂശുന്നു: പരുമല പളനി ആചാരിയുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ ആരംഭിച്ചു

ശബരിമല ∙ സന്നിധാനത്ത് ഉപയോഗിക്കുന്ന ചെമ്പ് പാത്രങ്ങൾ പരമ്പരാഗതമായ ശൈലിയിൽ ഈയം പൂശി മിനുക്കിയെടുക്കുന്ന പ്രവർത്തനങ്ങൾ നടന്നു. അരവണ, അപ്പം, വെള്ളനിവേദ്യം എന്നിവ നിർമിക്കുന്നതിനും ദേവസ്വം മെസ്സിലും അന്നദാന മണ്ഡപങ്ങളിലും നിത്യേന ഉപയോഗിക്കുന്നതുമായ 80 വമ്പൻ ചെമ്പുകളാണ് ഇത്തരത്തിൽ ശുചീകരിച്ച് ഉപയോഗത്തിനായി ഒരുക്കിയത്. കൊടിമര നിർമാണത്തിൽ പ്രഗത്ഭനായ പരുമല പളനി ആചാരിയുടെ മേൽനോട്ടത്തിലാണ് ഈ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്.



