മദ്യപിക്കണമെങ്കിൽ ആധാർ നിർബന്ധം: ബാറുകൾക്ക് കർശന നിർദ്ദേശവുമായി എക്സൈസ് വകുപ്പ്

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്തെ ബാറുകളിൽ മദ്യം വിളമ്പുന്നതിന് മുൻപ് ഉപഭോക്താക്കളുടെ ആധാർ കാർഡ് പരിശോധിച്ച് പ്രായം ഉറപ്പുവരുത്തണമെന്ന് എക്സൈസ് മന്ത്രി എം ലിജു കർശന നിർദേശം നൽകി. മദ്യം വാങ്ങുന്നതിനും ഉപയോഗിക്കുന്നതിനുമുള്ള കുറഞ്ഞ പ്രായപരിധി 23 വയസാണ്. ഇത് കൃത്യമായി പാലിക്കപ്പെടേണ്ടതുണ്ട്. നെടുമ്പാശേരിയിൽ മിനികൂപ്പർ കാർ അപകടത്തിൽപ്പെട്ട സംഭവത്തിൽ ഈ നിയമം ലംഘിക്കപ്പെട്ടതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ബാറുകളിൽ മദ്യപിക്കാനെത്തുന്നവരുടെ പ്രായം ആധാർ കാർഡ് വഴി പരിശോധിക്കേണ്ട ബാധ്യത ലൈസൻസികൾക്കാണെന്ന് എം ലിജു ഓർമ്മിപ്പിച്ചു. സംസ്ഥാന സർക്കാരിന്റെ പുതുക്കിയ എക്സൈസ് നയം നവംബറോടെ നിലവിൽ വരും. ഇക്കാര്യം ഹൈക്കോടതിയെയും ധരിപ്പിച്ചിട്ടുണ്ട്. മുൻ എൽഡിഎഫ് സർക്കാരിന്റെ മദ്യനയമായിരിക്കില്ല യുഡിഎഫ് സർക്കാർ നടപ്പിലാക്കുകയെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Source link




