MANORAMA

ജെഎൻയുവിൽ കോൺഗ്രസ് എംപിയായ പ്രൊഫസർക്ക് സസ്പെൻഷൻ; ലൈംഗികാതിക്രമ പരാതിയുമായി 11 വിദ്യാർഥിനികൾ

ന്യൂഡൽഹി∙ ജെഎൻയു പ്രഫസറും കോൺഗ്രസ് എംപിയുമായ അങ്ഗോംച ബിമോൽ അകോയിജാമിനെ ലൈംഗിക പീഡന ആരോപണത്തെ തുടർന്ന് പുറത്താക്കി. സർവകലാശാലയിലെ ആഭ്യന്തര അന്വേഷണ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ കടുത്ത നടപടി. ഇതുസംബന്ധിച്ച് ജെഎൻയു വൈസ് ചാൻസലർ ശാന്തിശ്രീ ഡി. പണ്ഡിറ്റ് ഔദ്യോഗിക ഉത്തരവ് പുറത്തിറക്കി.

പെൺകുട്ടികൾ ഉൾപ്പെടെ 11 വിദ്യാർഥികളാണ് അങ്ഗോംചയ്ക്കെതിരെ ലൈംഗിക പീഡന പരാതിയുമായി രംഗത്തെത്തിയത്. ഈ പരാതികളിൽ കർശന നടപടി ആവശ്യപ്പെട്ട് എബിവിപിയും ശക്തമായ പ്രതിഷേധം ഉയർത്തിയിരുന്നു. നാല് മാസം മുൻപ് തന്നെ കോളേജിലെ ആഭ്യന്തര സമിതിക്ക് പരാതി ലഭിച്ചിട്ടും നടപടികൾ വൈകിയതിൽ എബിവിപി കടുത്ത വിമർശനമാണ് ഉന്നയിച്ചത്.

എന്നാൽ, തനിക്കെതിരായ എല്ലാ ആരോപണങ്ങളും അങ്ഗോംച പൂർണ്ണമായും നിഷേധിച്ചു. തന്റെ സൽപ്പേരിന് കളങ്കം ചാർത്താൻ ബോധപൂർവ്വമുള്ള ശ്രമമാണ് ഇതിന് പിന്നിലെന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. ജെഎൻയുവിലെ സ്കൂൾ ഓഫ് സോഷ്യൽ സയൻസസിലെ സെന്റർ ഫോർ ദി സ്റ്റഡി ഓഫ് സോഷ്യൽ സിസ്റ്റംസിൽ പ്രഫസറായിരുന്നു അദ്ദേഹം. കഴിഞ്ഞ 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ മണിപ്പൂരിലെ ഇന്നർ മണിപ്പൂർ മണ്ഡലത്തിൽ നിന്ന് കോൺഗ്രസ് ടിക്കറ്റിലാണ് അങ്ഗോംച വിജയിച്ചത്.

(Disclaimer : വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @nabilajamal_ എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്)


Source link

Related Articles

Back to top button