MANORAMA
ജിഎസ്ടി പരിശോധന: ഇനി കടുത്ത അറസ്റ്റ് നടപടികളിലേക്ക് ഉടനടി കടക്കില്ല

ന്യൂഡൽഹി ∙ ജിഎസ്ടി നിയമപ്രകാരം ഇനി ഉദ്യോഗസ്ഥർക്ക് അറസ്റ്റ് ചെയ്യാനാകില്ല. നിയമത്തിൽ നിലവിലുണ്ടായിരുന്ന അറസ്റ്റ് ചെയ്യാനുള്ള അധികാരം പൂർണ്ണമായി എടുത്തുമാറ്റാൻ 57-ാമത് ജിഎസ്ടി കൗൺസിൽ യോഗം ശുപാർശ ചെയ്തു. ഇതിന്റെ ഭാഗമായി കേന്ദ്ര ജിഎസ്ടി നിയമത്തിലെ 69-ാം വകുപ്പ് ഒഴിവാക്കും. ഈ സുപ്രധാന ശുപാർശകൾ 2027 ഏപ്രിൽ ഒന്നു മുതൽ പ്രാബല്യത്തിൽ വരും.
കൂടാതെ, ജിഎസ്ടിയുമായി ബന്ധപ്പെട്ട പൊതുവായ പിഴത്തുക 25,000 രൂപയിൽ നിന്ന് 10,000 രൂപയായി കുറയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്. വിവിധ ജിഎസ്ടി കുറ്റകൃത്യങ്ങൾക്കുള്ള ശിക്ഷാ നടപടികൾ കുറ്റത്തിന്റെ ഗൗരവം കണക്കിലെടുത്ത് കൂടുതൽ ലഘൂകരിക്കാനും കൗൺസിൽ ശുപാർശ ചെയ്തിട്ടുണ്ട്.
Source link



