MANORAMA

കിൻഫ്രയിൽ കടന്നൽക്കൂട് ഇളകി; ടെക്കികൾ ഉൾപ്പെടെ നിരവധി പേർക്ക് പരിക്ക്, രക്ഷതേടിയെത്തിയത് പൊലീസ് സ്റ്റേഷനിൽ

കാക്കനാട് ∙ കിൻഫ്ര പാർക്കിൽ കൂട്ടത്തോടെളകിയ കടന്നലുകളുടെ ആക്രമണത്തിൽ സെക്യൂരിറ്റി ജീവനക്കാരനും ടെക്കികളും അതിഥി തൊഴിലാളികളുമടക്കം നിരവധി പേർക്ക് പരുക്കേറ്റു. ശനിയാഴ്ച ഉച്ചയോടെയാണ് ഈ സംഭവം നടന്നത്.

ഗുരുതരമായി പരുക്കേറ്റ കിൻഫ്ര പാർക്ക് കവാടത്തിലെ സെക്യൂരിറ്റി ജീവനക്കാരനായ കോലഞ്ചേരി പനച്ചിയിൽ ടി. മനോജ് (50) തൃക്കാക്കര മുനിസിപ്പൽ സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്. കട്ടിയുള്ള കാക്കി യൂണിഫോമും തൊപ്പിയും ധരിച്ചിരുന്നതുകൊണ്ട് മാത്രമാണ് മനോജിന്റെ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് കടന്നൽ കുത്തുകൾ ഏൽക്കാതിരുന്നത്.

ഇതിനുശേഷമാണ് കടന്നൽ കൂട്ടം ഇൻഫോപാർക്ക് റോഡിലേക്ക് പറന്നത്. ഈ വഴി ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ഇൻഫോപാർക്ക് ജീവനക്കാരും അമ്പലമുകളിൽ വാടകയ്ക്ക് താമസിക്കുന്നവരുമായ മുഹമ്മദ് സാദിഖ്, വിനോദ് കുമാർ എന്നിവർക്കും കടന്നലിന്റെ കുത്തേറ്റു. കൂടാതെ, റോഡരികിൽ നിർമാണ ജോലികളിൽ ഏർപ്പെട്ടിരുന്ന നാല് അതിഥി തൊഴിലാളികൾക്കും കടന്നൽക്കുത്തേറ്റു. ഇവർക്ക് പ്രാഥമിക ചികിത്സ നൽകി.

കിൻഫ്രയുടെയും ഇൻഫോപാർക്കിന്റെയും പരിസരങ്ങളിൽ കാടുപിടിച്ചു കിടക്കുന്നതാണ് ഇത്തരം കടന്നൽ കൂടുകളും ഇഴജന്തുക്കളും പെരുകാൻ പ്രധാന കാരണം. ഇൻഫോപാർക്ക് ക്യാംപസിനുള്ളിലും കെട്ടിട സമുച്ചയങ്ങൾക്കുള്ളിലുമായി പാമ്പുകളെയും മരപ്പട്ടികളെയും പലതവണ കണ്ടിട്ടുണ്ട്. രാപകലില്ലാതെ വിവിധ ഷിഫ്റ്റുകളിലായി ആയിരക്കണക്കിന് ആളുകൾ ജോലി ചെയ്യുന്ന ഈ മേഖലയിൽ പലയിടത്തും ആവശ്യത്തിന് വഴിവിളക്കുകൾ പോലുമില്ലാത്ത അവസ്ഥയുണ്ട്.


Source link

Related Articles

Back to top button