KAUMUDI

വന്ദേമാതരത്തെ എതിർത്തുള്ള വിദ്യാർത്ഥി സമരം അനുവദിക്കില്ല; കാസർകോട് കേന്ദ്ര സർവകലാശാലാ സംഭവത്തിൽ കർശന നടപടിയുമായി ഗവർണർ

ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ

കാസർകോട്: കേരള കേന്ദ്ര സർവകലാശാലയിൽ ‘വന്ദേമാതരം’ ദേശീയ സെമിനാറിനെതിരെ വിദ്യാർത്ഥി സംഘടനകൾ നടത്തിയ സമരത്തിൽ പ്രതികരിച്ച് ഗവർണർ. ഇന്നലത്തെ സമരത്തിന് പിന്നിൽ കൃത്യമായ അജണ്ടകളുണ്ടെന്നും വന്ദേമാതരത്തെ എതിർക്കുന്നതിനുള്ള ഗൂഢനീക്കമാണ് നടന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇതിന് പിന്നിൽ പ്രവർത്തിച്ച വ്യക്തികളെ നിയമത്തിന് മുന്നിൽ കൊണ്ടുവന്ന് ശക്തമായ ശിക്ഷാ നടപടികൾ നടപ്പിലാക്കണമെന്നും ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ആവശ്യപ്പെട്ടു. സെമിനാറിന്റെ സമാപന ചടങ്ങിൽ മുഖ്യാതിഥിയായി സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

നമ്മുടെ രാജ്യത്തിന്റെ അഭിമാനമാണ് വന്ദേമാതരം, അത് എക്കാലവും അങ്ങനെതന്നെയായിരിക്കും. ആർക്കും അതിനെ തടസ്സപ്പെടുത്താൻ സാധിക്കില്ല. വന്ദേമാതരത്തെ എതിർക്കണമെന്ന ചിന്താഗതികളെ വേരോടെ പിഴുതെറിയണം. വന്ദേമാതരത്തിനെതിരെ സംസാരിക്കുന്നവർ ധൈര്യമുണ്ടെങ്കിൽ മുന്നോട്ട് വരട്ടെ, അതിനെ പ്രതിരോധിക്കാൻ നാമും ഇവിടെ ഉറച്ചുനിൽക്കും. ഈ സമരങ്ങളിൽ പങ്കെടുത്തവർക്കെതിരെ അടിയന്തര നടപടി സ്വീകരിക്കേണ്ടതുണ്ട്. വന്ദേമാതരത്തിന്റെ ചരിത്രവും പ്രാധാന്യവും വിദ്യാർത്ഥികൾക്കിടയിൽ പഠിപ്പിക്കേണ്ട ചുമതല കേന്ദ്ര സർവകലാശാലയ്ക്കുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തിന്റെ ഭാഗമായി കേന്ദ്ര സർവകലാശാലയിലെ ലൈബ്രറി സെമിനാർ ഹാളിലാണ് ഇന്നലെയും ഇന്നAയുമായി രണ്ട് ദിവസത്തെ ദേശീയ സെമിനാർ സംഘടിപ്പിച്ചിരിക്കുന്നത്. സാഹിത്യ അക്കാദമി, അഖില ഭാരതീയ സാഹിത്യ പരിഷത്ത്, കേന്ദ്ര സർവകലാശാല എന്നിവർ സംയുക്തമായാണ് ഈ പരിപാടിക്ക് നേതൃത്വം നൽകുന്നത്. ആർ.എസ്.എസിന്റെ ബൗദ്ധിക വിഭാഗമായ പ്രജ്ഞാ പ്രവാഹിന്റെ ദേശീയ കൺവീനർ ജെ. നന്ദകുമാർ ഉദ്ഘാടന ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തിയതാണ് വിദ്യാർത്ഥികളുടെ പ്രതിഷേധത്തിന് കാരണമായത്. കൂടാതെ, അഖില ഭാരതീയ സാഹിത്യ പരിഷത്ത് ഈ പരിപാടിയുടെ സഹസംഘാടകരായതിനെതിരെയും ശക്തമായ എതിർപ്പുകൾ ഉയർന്നിരുന്നു.

വിദ്യാർത്ഥികളുടെ പ്രതിഷേധം ഉണ്ടാവുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്ന പ്രജ്ഞാ പ്രവാഹ് കൺവീനർ ജെ. നന്ദകുമാർ രാവിലെ എട്ടരയോടെ തന്നെ സർവകലാശാലാ ക്യാമ്പസിൽ എത്തിച്ചേർന്നിരുന്നു. കനത്ത പോലീസ് സുരക്ഷയോടെയാണ് അദ്ദേഹത്തെ ഉള്ളിലേക്ക് പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ പ്രവേശനം തടയുന്നതിനായി വിവിധ വിദ്യാർത്ഥി സംഘടനകൾ സർവകലാശാലയുടെ എല്ലാ ഗേറ്റുകൾക്കുമെതിരെ രാവിലെ മുതൽ തന്നെ സമരങ്ങൾ ആരംഭിച്ചിരുന്നു. വിദ്യാർത്ഥികളും പോലീസും തമ്മിലുണ്ടായ സംഘർഷത്തിൽ നാല് വിദ്യാർത്ഥികൾക്ക് പരിക്കേൽക്കുകയും ചെയ്തു.

English Summary

Kerala Governor Rajendra Vishwanath Arlekar criticized student protests against a “Vande Mataram” national seminar at a Central University, alleging an agenda against the national song. Students protested the participation of an RSS-affiliated speaker and an organization co-hosting the event. Clashes erupted as students tried to block the speaker, resulting in injuries to four. The Governor called for strict action against those involved.
RELATED TOPICS: VANDE MATARAM SEMINAR, RAJENDRA VISHWANATH ARLEKAR, CENTRAL UNIVERSITY KERALA, KASARAGOD STUDENT PROTEST, VANDE MATARAM CONTROVERSY


Source link

Related Articles

Back to top button