MANORAMA
ഗാർഹിക സിലിണ്ടറുകളിൽ നിന്ന് ഗ്യാസ് വാണിജ്യ സിലിണ്ടറുകളിലേക്ക് മാറ്റി തട്ടിപ്പ്; 54 സിലിണ്ടറുകൾ പിടിച്ചെടുത്തു

കായംകുളം ∙ഗാർഹിക ഉപയോഗത്തിനുള്ള സിലിണ്ടറിൽ നിന്ന് വാണിജ്യ സിലിണ്ടറിലേക്ക് പാചകവാതകം മാറ്റി തട്ടിപ്പ്. എരുവയിൽ പൊലീസ് നടത്തിയ റെയ്ഡിൽ 54 സിലിണ്ടറുകൾ പിടിച്ചെടുത്തു. പത്തിയൂർ എരുവ മണ്ണാഞ്ചി സുരേഷിന്റെ വീട്ടിൽ നിന്നാണ് സിലിണ്ടറുകൾ കരീലക്കുളങ്ങര പൊലീസ് പിടികൂടിയത്. സുരേഷിനെ കസ്റ്റഡിയിലെടുത്തു. പുതിയിടത്തിന് സമീപമുള്ള ഗ്യാസ് ഏജൻസിയിലെ ഡ്രൈവറാണ്. ഏജൻസിയിൽ നിന്ന് വീടുകളിൽ ഗ്യാസ് എത്തിച്ചു നൽകുന്നത് സുരേഷാണ്.
Source link




