KAUMUDI

മലപ്പുറത്തെ അധിക്ഷേപിച്ചത് വെല്ലുവിളി: മുഖ്യമന്ത്രി

കൊച്ചി: മലപ്പുറം ജില്ലയിലെ ജനങ്ങളെ വർഗീയമായി അധിക്ഷേപിക്കുന്ന സി.പി.എം നേതാവ് പി. നന്ദകുമാറിന്റെ പ്രസംഗം കേരളത്തിന്റെ മതേതര നിലപാടിനെതിരായ വെല്ലുവിളിയാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു.

അധിക്ഷേപത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും സി.പി.എം കേന്ദ്ര നേതൃത്വവും നിലപാട് ജനങ്ങളോട് പറയണം. കേരളത്തോട് മാപ്പ് പറയാൻ സി.പി.എമ്മും പി. നന്ദകുമാറും തയ്യാറാകണം. കേരളത്തിൽ ആര് വർഗീയത പറഞ്ഞാലും ശക്തമായ നടപടിയുണ്ടാവും. പ്രതിപക്ഷ നേതാവും പങ്കെടുത്ത യോഗത്തിലായിരുന്നു അധിക്ഷേപ പ്രസംഗം. മുഖ്യമന്ത്രിയായിരുന്ന കാലത്ത് പിണറായി വിജയൻ മലപ്പുറം ജില്ലയെ അവഹേളിച്ച് നൽകിയ അഭിമുഖത്തിന്റെയും അധിക്ഷേപങ്ങളുടെയും തുടർച്ചയാണിത്. വർഗീയതയുടെ വിഷ വിത്ത് വിതയ്‌ക്കുന്ന സംഘപരിവാറും സി.പി.എമ്മും

ഒന്നാണെന്ന് ഈ പ്രസംഗം ഓർമ്മപ്പെടുത്തുന്നതായും മുഖ്യമന്ത്രിപ്രസ്‌താവനയിൽ പറഞ്ഞു.


Source link

Related Articles

Back to top button