KAUMUDI

വയലാർ അവാർഡിലെ 7ാമത്തെ സ്ത്രീ സാന്നിദ്ധ്യം; എ​ഫ്.​ബി​യി​ലൂടെ , എ​ഴു​ത്തു​വ​ഴി​യി​ലേക്ക്

ക​ണ്ണൂ​ർ​:​പേ​ന​യും​ ​ക​ട​ലാ​സു​മി​ല്ലാ​തെ, മൊ​ബൈ​ലി​ൽ​ ​എ​ഴു​തി​ ​ഫേ​സ്ബു​ക്കി​ൽ​ ​പോ​സ്റ്റ് ​ചെ​യ്താ​യി​രു​ന്നു​ ​ആ​ർ.​രാ​ജ​ശ്രീ​യു​ടെ​ ​ആ​ദ്യ​കൃ​തി​ ​പി​റ​ന്ന​ത്. അ​ദ്ധ്യാ​യ​ങ്ങ​ൾ​ ​പോസ്റ്റ് ​ചെ​യ്യാ​റു​ള​ള​ത് ​ന​ട്ട​പ്പാ​തി​ര​യോ,​ ​അ​ല്ലെ​ങ്കി​ൽ​ ​പു​ല​ർ​ച്ചെയോ…​ ​വൈ​കി​യാ​ൽ​ ​വാ​യ​ന​ക്കാ​രു​ടെ​ ​സ​ന്ദേ​ശ​ങ്ങ​ളും​ ​ടാ​ഗു​ക​ളും​ ​ഫോ​ൺ​ ​വി​ളി​ക​ളും…

ര​ണ്ടാ​മ​ത്തെ​ ​നോ​വ​ൽ​ ​’​ആ​ത്രേ​യ​കം​’​ ​എ​ഴു​തി​യ​ത് ​സാ​മൂ​ഹ്യ​മാ​ദ്ധ്യ​മ​ത്തി​ലാ​യി​രു​ന്നി​ല്ല.​ ​ആ​ ​കൃ​തി​ക്കാ​ണ് ​മ​ല​യാ​ള​സാ​ഹി​ത്യ​ത്തി​ലെ​ ​വ​ലി​യ​ ​പു​ര​സ്‌​കാ​ര​ങ്ങ​ളി​ലൊ​ന്നാ​യ,​ ​അ​മ്പ​താ​മ​ത് ​വ​യ​ലാ​ർ​ ​അ​വാ​ർ​ഡ് ​ല​ഭി​ക്കു​ന്ന​ത്.​ ​’​ആ​ത്രേ​യ​ക​’​ത്തി​നു​ ​പി​ന്നി​ൽ​ ​എ​ഴു​ത്തു​കാ​രി​യു​ടെ​ ​മ​ട​ങ്ങി​വ​ര​വി​ന്റെ​ ​ക​ഥ​യു​ണ്ട്.​ ​വ​ർ​ഷ​ങ്ങ​ളാ​യി​ ​നി​ല​ച്ച​ ​എ​ഴു​ത്താ​യി​രു​ന്നു​ ​ഫേ​സ്ബു​ക്കി​ൽ​ ​തു​ട​ങ്ങി​യ​ത്.​ ​പു​സ്ത​ക​വി​ൽ​പ​ന​യി​ൽ​ ​ച​രി​ത്രം​ ​ര​ചി​ച്ച​ ​’​ക​ല്യാ​ണി​യെ​ന്നും​ ​ദാ​ക്ഷാ​യ​ണി​യെ​ന്നും​ ​പേ​രാ​യ​ ​ര​ണ്ടു​ ​സ്ത്രീ​ക​ളു​ടെ​ ​ക​ത​’​ ​അ​ങ്ങ​നെ​ ​പി​റ​ന്നു. വി​ദ്യാ​ർ​ത്ഥി​യാ​യി​രി​ക്കെ​ ​ചെ​റു​ക​ഥ​ക​ൾ​ ​എ​ഴു​തി​ത്തു​ട​ങ്ങി.​ ​
മൗ​നം​ ​ഭേ​ദി​ച്ച​ത് ​ഫേ​സ്ബു​ക്ക് ​ക​ഥാ​പാ​ത്ര​മാ​ണ്.​ ​ക​ല്യാ​ണി​യേ​ച്ചി​ ​എ​ന്ന​ ​ഗ്രാ​മീ​ണ​ഭാ​ഷ​ക്കാ​രി​യു​മാ​യു​ള്ള​ ​സം​ഭാ​ഷ​ണ​ങ്ങ​ൾ​ ​രാ​ജ​ശ്രീ​ ​പോ​സ്റ്റ് ​ചെ​യ്തി​രു​ന്നു.​ ​അ​തി​ലേ​ക്ക് ​ദാ​ക്ഷാ​യ​ണി​യെ​ക്കൂ​ടി​ ​ചേ​ർ​ത്തു.
ഇ​രു​പ​തോ​ളം​ ​അ​ദ്ധ്യാ​യ​ങ്ങ​ളാ​യ​പ്പോ​ൾ​ ​പ്ര​സാ​ധ​ക​ർ​ ​സ​മീ​പി​ച്ചു.​ ​ഈ​ ​കൃ​തി​ക്കാ​യി​രു​ന്നു​ ​കേ​ര​ള​ ​സാ​ഹി​ത്യ​അ​ക്കാ​ഡ​മി​ ​പു​ര​സ്‌​കാ​രം.​ ​അ​ഞ്ചു​വ​ർ​ഷ​ത്തി​നു​ശേ​ഷം​ ​പി​റ​ന്ന​ ​’​ആ​ത്രേ​യ​കം​’,​ 2016​മു​ത​ൽ​ ​എ​ഴു​തി​ത്തു​ട​ങ്ങി​യ​താ​ണ്.​ ​​ ​മ​ഹാ​ഭാ​ര​ത​ത്തി​ലെ​ ​ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ​ ​ജീ​വി​ത​ത്തെ​ ​നോ​വ​ലാ​ക്കു​ന്ന​താ​യി​രു​ന്നി​ല്ല​ ​ആ​ത്രേ​യ​കം.​ ​അ​ത് ​ചെ​റു​ദേ​ശ​മാ​ണ്.​ ​വേ​ഷം,​ ​ഭ​ക്ഷ​ണം,​ ​ആ​ചാ​രം,​ ​വി​ശ്വാ​സം,​ ​ആ​ശ​യം​ ​എ​ന്നി​വ​യു​ടെ​ ​പേ​രി​ൽ​ ​മാ​റ്റി​നി​റു​ത്ത​പ്പെ​ടു​ന്ന,​ ​നി​ല​നി​ൽ​പ്പു​ത​ന്നെ​ ​ഭീ​ഷ​ണി​ ​നേ​രി​ടു​ന്ന​ ​ദേ​ശം.​ ​

1977 ജൂലായ് 22ന് കണ്ണൂരിലെ പറശ്ശിനിക്കടവിലായിരുന്നു ജനനം. അച്ഛൻ പി. എൻ. രാജപ്പൻ മാസ്റ്റർ, അമ്മ ആർ. രാജമ്മ. ഇപ്പോൾ തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജ് മലയാള പഠനവിഭാഗം ഗവേഷണ കേന്ദ്രത്തിൽ അസിസ്റ്റന്റ് പ്രൊഫസർ.

പുരസ്കാരത്തിന് ഏഴഴക്

ആദ്യത്തെ അവാർഡ് ജേതാവ് ലളിതാംബിക അന്തർജനമായിരുന്നെങ്കിലും( 1977)​ അരനൂറ്റാണ്ട് പിന്നിടുമ്പോൾ 7ാമത്തെ മാത്രം സ്ത്രീ സാന്നിദ്ധ്യമാണ് ആർ രാജശ്രീ.

ഇതിനു മുൻപ് ലഭിച്ചവരും വർഷവും

 സുഗതകുമാരി – 1984

 മാധവിക്കുട്ടി -1997

 സാറ ജോസഫ്-2004

 എം. ലീലാവതി – 2007

 കെ.ആർ.മീര – 2014

”അതിയായസന്തോഷം”

വലിയ കവിയുടെ പേരിലുള്ള പുരസ്‌കാരം ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് രാജശ്രീ പറഞ്ഞു. കാൽനൂറ്റാണ്ടോളമുളള ഇടവേളയ്ക്കുശേഷം എഴുത്തിലേക്ക് തിരിച്ചുവന്നതാണ്. ‘ആത്രേയകം’ ഗവേഷണത്തിന്റെ ഭാഗമായി തുടങ്ങിയ നോവലാണ്. പിന്തള്ളപ്പെട്ട മനുഷ്യരാണ് ആത്രേയകത്തിന്റെ ഉള്ളടക്കം. വയലാർ അവാർഡ് വിലപിടിച്ച അംഗീകാരമാണ്. അവാർഡ് ജേതാക്കളുടെ പേരുകൾ പഠിച്ചയാളെതേടി അവാർഡ് വന്നിരിക്കുന്നു-രാജശ്രീ പറഞ്ഞു.


Source link

Related Articles

Back to top button