സ്വർണവിലയിൽ റെക്കോർഡ് കുതിപ്പ്; സംസ്ഥാനത്ത് പവന് 1,13,560 രൂപയിലേക്ക്; ഞെട്ടിക്കുന്ന വിലവർദ്ധനവ് തുടരുന്നു

കുറഞ്ഞ കാരറ്റ് സ്വർണങ്ങളുടെ വിലയിലും മുന്നേറ്റം ദൃശ്യമാണ്. 14 കാരറ്റ് സ്വർണം പവന് 60 രൂപ കൂടി 72,680 രൂപയിലും, ഗ്രാമിന് 9,085 രൂപയിലുമെത്തി. ഒൻപത് കാരറ്റ് സ്വർണത്തിന് 35 രൂപയുടെ വർധനയുണ്ടായി പവൻ വില 46,840 രൂപയായും, ഗ്രാം വില 5,855 രൂപയായും ഉയർന്നു. അതേസമയം, വെള്ളി വിലയിൽ കാര്യമായ മാറ്റങ്ങളില്ല. ഒരു ഗ്രാം വെള്ളിക്ക് 255 രൂപയും, പത്ത് ഗ്രാമിന് 2550 രൂപയുമാണ് നിലവിലെ നിരക്ക്.
2,000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് ഫീസ് നൽകേണ്ടിവന്നേക്കും; നീക്കവുമായി കേന്ദ്രംസംസ്ഥാനത്ത് സ്വർണവിപണിയിൽ തുടരുന്ന ചാഞ്ചാട്ടം കഴിഞ്ഞ ദിവസങ്ങളിലും പ്രകടമായിരുന്നു. പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ ലഘൂകരിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതിനിടയിലും സ്വർണവിലയിലെ മാറ്റങ്ങൾ തുടരുകയാണ്. ആഗോള വിപണിയിലെ ചലനങ്ങൾ പ്രാദേശിക വിലയെ നേരിട്ട് ബാധിക്കുന്നതിനാൽ വരും ദിവസങ്ങളിലും വിലയിൽ മാറ്റങ്ങൾ ഉണ്ടായേക്കാം.
ലോകത്തിലെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളിൽ ഒന്നാണ് ഇന്ത്യ. ആവശ്യമായ സ്വർണത്തിന്റെ വലിയൊരു പങ്കും ഇറക്കുമതിയെയാണ് ആശ്രയിക്കുന്നത്. കൂടാതെ, യുഎസ് ഡോളറിനെ അപേക്ഷിച്ച് രൂപയുടെ മൂല്യത്തിൽ ഉണ്ടാകുന്ന ഏറ്റക്കുറച്ചിലുകളും സ്വർണവിലയെ നിർണായകമായി സ്വാധീനിക്കാറുണ്ട്.
കോട്ടയം ചങ്ങനാശേരിയിൽ പുതിയ ലുലു ഹൈപ്പർമാർക്കറ്റ് തുറക്കും; കെജിഎ ഗ്രൂപ്പുമായി ധാരണാപത്രം ഒപ്പുവച്ചുആഗോള രാഷ്ട്രീയ സാഹചര്യങ്ങൾ, യുദ്ധഭീതി, സാമ്പത്തിക മാന്ദ്യത്തെക്കുറിച്ചുള്ള ആശങ്കകൾ എന്നിവ നിക്ഷേപകർ സ്വർണത്തെ സുരക്ഷിത താവളമായി കാണാൻ കാരണമാകുന്നു. ഡിമാൻഡ് വർധിക്കുന്നത് സ്വാഭാവികമായും സ്വർണവില ഉയരാൻ വഴിവെക്കുന്നു.
Source link





