സ്വർണവിലയിൽ റെക്കോർഡ് കുതിപ്പ്; സംസ്ഥാനത്ത് പവന് 1,14,160 രൂപയിലേക്ക്; പുതുക്കിയ നിരക്കുകൾ അറിയാം

18 കാരറ്റ് സ്വർണത്തിന് പവന് 93,800 രൂപയാണ് ഇന്നത്തെ നിരക്ക്. ഗ്രാമിന് 30 രൂപ കൂടി 9,130 രൂപയായി. അതേസമയം, 9 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 25 രൂപ വർധിച്ച് 5,890 രൂപയിലും, പവന് 47,120 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. വെള്ളിയുടെ കാര്യത്തിൽ വലിയ മാറ്റങ്ങളില്ല; ഒരു ഗ്രാമിന് 250 രൂപ നിരക്കിൽ 2,500 രൂപയിലാണ് വെള്ളി വില തുടരുന്നത്.
കോട്ടയം ചങ്ങനാശേരിയിൽ പുതിയ ലുലു ഹൈപ്പർമാർക്കറ്റ് തുറക്കും; കെജിഎ ഗ്രൂപ്പുമായി ധാരണാപത്രം ഒപ്പുവച്ചുപശ്ചിമേഷ്യയിൽ നിലനിൽക്കുന്ന യുദ്ധസാഹചര്യം അവസാനിപ്പിക്കുന്നതിനായി അമേരിക്കയും ഇറാനും തമ്മിൽ നയതന്ത്ര ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും അതിന്റെ പ്രതിഫലനം സ്വർണവിപണിയിൽ പ്രകടമാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള അസ്വാരസ്യങ്ങൾ തുടരുന്നത് വരും ദിവസങ്ങളിലും വിലയിൽ വലിയ മാറ്റങ്ങൾ വരുത്തിയേക്കാം. വില ഇനിയും ഉയരുമെന്ന ആശങ്ക നിലനിൽക്കുന്നതിനാൽ സ്വർണം വാങ്ങാൻ ആളുകൾ തിടുക്കം കാട്ടുന്ന പ്രവണതയുണ്ട്.
ലോകത്ത് ഏറ്റവും കൂടുതൽ സ്വർണം ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിൽ മുൻപന്തിയിലാണ് ഇന്ത്യ. ആഭ്യന്തര ആവശ്യങ്ങൾക്കായി ഭൂരിഭാഗം സ്വർണവും വിദേശത്തുനിന്നു കൊണ്ടുവരുന്നതിനാൽ ആഗോള വിപണിയിലെ ചെറിയ ചലനങ്ങൾ പോലും ഇന്ത്യൻ വിപണിയെ പെട്ടെന്ന് സ്വാധീനിക്കുന്നു. പശ്ചിമേഷ്യയിലെ സംഘർഷഭരിതമായ അന്തരീക്ഷം സ്വർണവില കുതിച്ചുയരുന്നതിലേക്ക് കാര്യങ്ങളെ എത്തിച്ചിരിക്കുകയാണ്.
രാജ്യത്തെ ആദ്യ എഐ അധിഷ്ഠിത വനിതാ വെൽനസ് സംരംഭം; ‘മന്ദാര വിമൻസ് വെൽനസു’മായി ഹൈലൈറ്റ് ഗ്രൂപ്പ്ആഗോള വിപണിയിലെ സ്വർണ വ്യാപാരം യുഎസ് ഡോളറിനെ അടിസ്ഥാനമാക്കിയാണ് നടക്കുന്നത്. ഡോളറിന്റെ മൂല്യത്തിലുണ്ടാകുന്ന ഇടിവോ, അമേരിക്കൻ ഫെഡറൽ റിസർവ് പലിശ നിരക്കുകളിൽ വരുത്തുന്ന മാറ്റങ്ങളോ സ്വർണവിലയിൽ പ്രതിഫലിക്കാറുണ്ട്. യുദ്ധം പോലെയുള്ള അനിശ്ചിതത്വങ്ങൾ ഉണ്ടാകുമ്പോൾ സുരക്ഷിതമായ നിക്ഷേപമെന്ന നിലയിൽ നിക്ഷേപകർ സ്വർണത്തെ ആശ്രയിക്കുന്നതും വില വർധനയ്ക്ക് കാരണമാകുന്നു. ആഗോള രാഷ്ട്രീയ അസ്ഥിരതകൾ, സാമ്പത്തിക മാന്ദ്യ ഭീതി, സംഘർഷങ്ങൾ എന്നിവ സ്വർണത്തെ ഒരു മികച്ച സുരക്ഷാ നിക്ഷേപമായി മാറ്റുന്നു. നിലവിലെ സാഹചര്യത്തിൽ പശ്ചിമേഷ്യൻ പ്രതിസന്ധി തന്നെയാണ് സ്വർണവിലയിലെ ഈ കുതിപ്പിന് പ്രധാന കാരണം.
Source link





