SAMAYAM

സ്വർണവിലയിൽ കുതിപ്പ്; വീണ്ടും റെക്കോർഡ് ഉയരത്തിലേക്ക്, ഇന്നത്തെ നിരക്ക് ഇങ്ങനെ

തുടർച്ചയായ ഇടിവിന് വിരാമമിട്ട് സംസ്ഥാനത്ത് ഇന്ന് ഉച്ചയ്ക്ക് ശേഷം സ്വർണവിലയിൽ കുതിപ്പ്. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 120 രൂപ കൂടി, പവന് 960 രൂപയുടെ വർധനയാണുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 1,18,160 രൂപയായി ഉയർന്നു. രാവിലെ വിപണിയിൽ വിലക്കുറവ് പ്രകടമായിരുന്നുവെങ്കിലും ഉച്ചയ്ക്ക് ശേഷമുള്ള ട്രെൻഡ് തികച്ചും വിപരീതമായി മാറുകയായിരുന്നു.

ഹൈലൈറ്റ്:

  • സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും പ്രകടമായ മാറ്റം.
  • പവന് 960 രൂപ വർധിച്ച് 1,18,160 രൂപയിലെത്തി.
  • ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ നിരക്ക് 14,770 രൂപയാണ്.
സംസ്ഥാനത്ത് ഇന്ന് വീണ്ടും സ്വർണവിലയിൽ മാറ്റം.
തിരുവനന്തപുരം: ദിവസങ്ങളായി സ്വർണവിപണിയിൽ കണ്ടുവന്ന ചാഞ്ചാട്ടങ്ങൾക്കിടയിൽ, ഉച്ചയ്ക്ക് ശേഷം സംസ്ഥാനത്ത് സ്വർണവിലയിൽ വലിയ വർധന രേഖപ്പെടുത്തി. 22 കാരറ്റ് സ്വർണം ഗ്രാമിന് 120 രൂപയും പവന് 960 രൂപയും വർധിച്ചതോടെ വില 1,18,160 രൂപയിലെത്തി. നിലവിൽ ഒരു ഗ്രാം സ്വർണത്തിന് 14,770 രൂപയാണ് വിപണി വില. സമീപകാലത്തായി സ്വർണവിലയിൽ നിരന്തരമായ മാറ്റങ്ങളാണ് സംഭവിക്കുന്നത്.

രാവിലെ സ്വർണവിലയിൽ ഇടിവായിരുന്നു ദൃശ്യമായത്. കഴിഞ്ഞ ദിവസം രണ്ട് ഘട്ടങ്ങളിലായി വില കുറഞ്ഞിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് ഉച്ചയ്ക്കുശേഷം വിപണിയിൽ വില വർധനയുണ്ടായതെന്നത് ശ്രദ്ധേയമാണ്.

Samayam Malayalam3,000 മുണ്ടുകൾ, 30 അടി വലുപ്പം; കൊച്ചിയെ ഞെട്ടിച്ച റാംരാജ് കോട്ടന്റെ ഓണാഘോഷം ഏഷ്യ ബുക്ക് ഓഫ് റെക്കോഡ്സിൽഅതേസമയം, മറ്റ് വിഭാഗങ്ങളിലെ സ്വർണവിലയിലും വർധനയുണ്ട്. 18 കാരറ്റ് സ്വർണം ഗ്രാമിന് 95 രൂപ കൂടി പവന് 97,080 രൂപയിലെത്തി (ഗ്രാമിന് 12,135 രൂപ). 14 കാരറ്റ് സ്വർണത്തിന് 75 രൂപ വർധിച്ച് പവന് 75,600 രൂപയും (ഗ്രാമിന് 9,450 രൂപ), 9 കാരറ്റ് സ്വർണത്തിന് 45 രൂപ വർധിച്ച് പവന് 48,720 രൂപയുമായി (ഗ്രാമിന് 6,090 രൂപ) ഉയർന്നു.

അന്താരാഷ്ട്ര വിപണിയിലെ അസ്ഥിരതയും പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങളും സ്വർണവിലയിൽ പ്രതിഫലിക്കുന്നുണ്ട്. ഇന്ത്യയിലേക്ക് ആവശ്യമായ സ്വർണത്തിന്റെ വലിയൊരു പങ്കും ഇറക്കുമതി ചെയ്യുന്നതിനാൽ ആഗോള വിപണിയിലെ ചലനങ്ങൾ ഇവിടെ ഉടൻ തന്നെ വിലവർധനവിന് ഇടയാക്കുന്നു.

Samayam Malayalamനിലവിലുള്ള ഇഎംഐ നിങ്ങളുടെ പേഴ്സണൽ ലോൺ അർഹത കുറയ്ക്കുമോ?അമേരിക്കയിലെ പണപ്പെരുപ്പവും പലിശ നിരക്ക് വർധിക്കാനുള്ള സാധ്യതയും ഡോളറിന് കരുത്തുപകരുന്നുണ്ട്. കൂടാതെ ആഭ്യന്തര വിപണിയിലെ ഇറക്കുമതി തീരുവയും രൂപയുടെ മൂല്യത്തകർച്ചയും വില കൂടാൻ കാരണമായിട്ടുണ്ട്. കഴിഞ്ഞ ഒരു വർഷത്തിനിടെ സ്വർണവിലയിൽ 60 ശതമാനത്തിലധികം വർധനയാണുണ്ടായിരിക്കുന്നത്. പശ്ചിമേഷ്യൻ സംഘർഷങ്ങൾ സൃഷ്ടിക്കുന്ന അരക്ഷിതാവസ്ഥ സുരക്ഷിതമായ നിക്ഷേപമായി സ്വർണത്തെ മാറ്റുന്നതും വില ഉയർത്താൻ സഹായകമാകുന്നു.

ജിബിൻ ജോർജ്

രചയിതാവിനെക്കുറിച്ച്ജിബിൻ ജോർജ്2019 മുതൽ സമയം മലയാളത്തിൽ സീനിയർ കണ്ടന്റ് പ്രൊഡ്യൂസറായി പ്രവർത്തിക്കുന്നു. 13 വർഷത്തെ മാധ്യമപ്രവർത്തന പാരമ്പര്യമുള്ള ജിബിൻ, കൊച്ചി ഓഫീസിലിരുന്ന് ദേശീയ-അന്തർദേശീയ വാർത്തകളും ബിസിനസ് വിശകലനങ്ങളും കൈകാര്യം ചെയ്യുന്നു. മംഗളം ദിനപത്രത്തിലും വെബ്ദുനിയയിലും ദീർഘകാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്.… കൂടുതൽ വായിക്കുക