SAMAYAM

സമ്പത്ത് വളര്‍ത്താം, പണം നിക്ഷേപിക്കാം: കൊച്ചിയില്‍ ‘പവര്‍ ഓഫ് വെല്‍ത്ത്’ സ്മാര്‍ട്ട് മണി കോണ്‍ക്ലേവ് സെപ്റ്റംബര്‍ 19-ന്

കൊച്ചി: ബാങ്ക് അക്കൗണ്ടുകളിൽ മാത്രം പണം നിക്ഷേപിച്ച് സാമ്പത്തിക ഭദ്രത ഉറപ്പാക്കാം എന്ന പഴയ ചിന്താഗതി ഇനി മാറ്റിവെക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ദിനംപ്രതി കുതിച്ചുയരുന്ന പണപ്പെരുപ്പത്തെ അതിജീവിക്കണമെങ്കിൽ, കയ്യിലുള്ള തുക കൃത്യമായ ധനകാര്യ അറിവോടെ നിക്ഷേപിക്കേണ്ടത് അത്യാവശ്യമാണ്. ഈ ലക്ഷ്യത്തോടെ, നിക്ഷേപ ലോകത്തെ സങ്കീർണ്ണതകൾ ലളിതമായി മനസ്സിലാക്കിത്തരാനായി ഇക്കണോമിക് ടൈംസ് മലയാളം കൊച്ചിയിൽ ഒരുക്കുന്നു— ‘പവര്‍ ഓഫ് വെല്‍ത്ത്: സ്മാര്‍ട്ട് മണി കോണ്‍ക്ലേവ്’. സെപ്റ്റംബർ 19-ന് പാലാരിവട്ടം റിനൈയിൽ നടക്കുന്ന ഈ സമ്മേളനത്തിൽ പങ്കെടുക്കാൻ താങ്കളുടെ സീറ്റുകൾ ഇപ്പോൾ തന്നെ ബുക്ക് ചെയ്യൂ.

നല്ല വരുമാനമുണ്ടായിട്ടും സമ്പാദ്യം ശരിയായ രീതിയിൽ വളർത്താൻ സാധിക്കാത്തവരാണ് നമ്മളിൽ പലരും. സാമ്പത്തിക മാനേജ്‌മെന്റിലെ അറിവില്ലായ്മയാണ് ഇതിന് പ്രധാന കാരണം. പണം എങ്ങനെ ബുദ്ധിപൂർവ്വം നിക്ഷേപിക്കാമെന്നും അത് എങ്ങനെ വളർത്താമെന്നും നേരിട്ട് ചോദിച്ചറിയാനും വിദഗ്ധരുമായി ആശയവിനിമയം നടത്താനും ഈ കോൺക്ലേവ് മികച്ചൊരു വേദിയാണ്.

രാജ്യത്ത് ഇതാദ്യം; വൈദ്യുത ട്രക്ക് ഇടനാഴി നിർമിക്കാൻ കേരളം, കാസർഗോഡ് – തിരുവനന്തപുരം 622 കിലോമീറ്റർമ്യൂച്വൽ ഫണ്ട്, ഓഹരി വിപണി തുടങ്ങിയ കാര്യങ്ങൾ തങ്ങൾക്ക് പറ്റിയതല്ലെന്ന് കരുതി മാറിനിൽക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ആ ആശങ്കകൾ ദൂരീകരിക്കാൻ ഈ കോൺക്ലേവ് നിങ്ങളെ സഹായിക്കും. സാമ്പത്തിക മേഖലയിലെ സങ്കീർണ്ണമായ വിഷയങ്ങൾ മലയാളത്തിൽ വളരെ ലളിതമായി ഈ വേദിയിൽ ചർച്ച ചെയ്യപ്പെടുന്നു. ഓഹരി വിപണി മുതൽ സുരക്ഷിതമായ നിക്ഷേപ മാർഗ്ഗങ്ങൾ വരെ നീളുന്ന സമഗ്രമായ അറിവുകൾ ഇവിടെ ലഭിക്കും.

ഇന്ത്യൻ ഓഹരി വിപണിയിലെ വളർച്ചയെ സാധാരണക്കാർക്ക് എങ്ങനെ ഫലപ്രദമായി പ്രയോജനപ്പെടുത്താം എന്നത് സംബന്ധിച്ച് വിദഗ്ധർ കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകും. സെബി (SEBI) അംഗീകാരമുള്ള റിസർച്ച് അനലിസ്റ്റുകളുമായും പ്രമുഖ ഫിനാൻഷ്യൽ അഡ്വൈസർമാരുമായും നേരിട്ട് സംസാരിക്കാനും സംശയങ്ങൾ തീർക്കാനും ഇവിടെ അവസരമുണ്ടാകും.

നിക്ഷേപരംഗത്തേക്ക് പുതുതായി കടന്നുവരുന്നവർക്കും സാമ്പത്തിക ആസൂത്രണത്തിൽ വ്യക്തത ആഗ്രഹിക്കുന്നവർക്കും ഈ സമ്മേളനം ഏറെ പ്രയോജനപ്പെടും. കുറഞ്ഞ റിസ്കിൽ മികച്ച ആദായം ലഭിക്കുന്ന വഴികളും ദീർഘകാല ലക്ഷ്യങ്ങൾ എങ്ങനെ കൈവരിക്കാമെന്നും ഇവിടെ വിശദീകരിക്കും.

Samayam Malayalamഐഫോൺ 18 പ്രോ, ഐഫോൺ 18 പ്രോ മാക്സ്, ഐഫോൺ ഫോൾഡ്; ഇന്ത്യയിലെ വിലയറിയാം, സെപ്റ്റംബർ 9ന് ലോഞ്ച്
പ്രവാസികൾക്കും സാധാരണക്കാർക്കും തങ്ങളുടെ സാമ്പത്തിക സംശയങ്ങൾക്ക് മറുപടി ലഭിക്കാൻ ‘പവര്‍ ഓഫ് വെല്‍ത്ത്: സ്മാര്‍ട്ട് മണി കോണ്‍ക്ലേവ്’ സഹായിക്കും. നിങ്ങളുടെ സമ്പാദ്യം എത്ര ചെറുതായാലും അത് വളർത്തി സാമ്പത്തിക സ്വാതന്ത്ര്യം കൈവരിക്കുന്നതിലേക്ക് ചുവടുവെക്കാൻ ഈ ലിങ്ക് വഴി ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്യൂ.

ലിജിൻ കടുക്കാരം

രചയിതാവിനെക്കുറിച്ച്ലിജിൻ കടുക്കാരംലിജിൻ കടുക്കാരം, സമയം മലയാളം ഓൺലൈൻ ന്യൂസ് പോർട്ടലിൽ അസിസ്റ്റൻ്റ് ന്യൂസ് എഡിറ്ററാണ്. കഴിഞ്ഞ പത്ത് വർഷമായി മാധ്യമ രംഗത്ത് സജീവം. 2019 സെപ്റ്റംബറിലാണ് ടൈംസ് ഇൻ്റർനെറ്റിൻ്റെ ഭാഗമായത്. 2024 മുതൽ സമയം മലയാളം ടീം ഇൻ ചാർജായി പ്രവർത്തിച്ച് വരുന്നു. വികസനം, രാഷ്ട്രീയം, കായികം തുടങ്ങിയ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നതോടൊപ്പം വീഡിയോകളും ചെയ്യുന്നു. ഇന്ത്യൻ റെയിൽവേയുമായി ബന്ധപ്പെട്ട വാർത്തകളും കേരളത്തിൻ്റെ വികസന പദ്ധതികളും അവയുടെ പുരോഗതിയും പ്രധാനമായും ഫോക്കസ് ചെയ്യുന്നു. കേരള രാഷ്ട്രീയം സസൂക്ഷ്മം നിരീക്ഷിക്കുന്ന ലിജിൻ വിഷയങ്ങളെ വിശകലനം ചെയ്തുകൊണ്ടുള്ള വാർത്തകളും വീഡിയോകളും തയ്യാറാക്കുന്നു. ക്രിക്കറ്റ് സംബന്ധമായ വീഡിയോകളും ചെയ്യാറുണ്ട്. കണ്ണൂർ യൂണിവേഴ്സിറ്റിയിൽ നിന്ന് ഇംഗ്ലീഷിൽ ബിരുദവും കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് ജേണലിസത്തിൽ ബിരുദാനന്തര ബിരുദവും പൂർത്തിയാക്കി. 2016 മുതൽ മാധ്യമപ്രവർത്തനത്തിൽ സജീവം. ഓൺലൈൻ മാധ്യമമായ ഡൂൾ ന്യൂസിലാണ് മാധ്യമപ്രവർത്തനം ആരംഭിച്ചത്. തുടർന്ന് ന്യൂസ് 18 മലയാളത്തിൽ ജനറൽ ന്യൂസിനൊപ്പം സ്പോർട്സ് വിഭാഗവും കൈകാര്യം ചെയ്തു.… കൂടുതൽ വായിക്കുക


Source link

Related Articles

Back to top button