KAUMUDI

ഒടുവിൽ ഫ്രീഡം നേടി ശശികുമാറും ലിജോയും

sss

ശശികുമാറും ലിജോ മോൾ ജോസും പ്രധാന വേഷം അവതരിപ്പിക്കുന്ന പലതവണ റിലീസ് മാറ്റിവച്ച ഫ്രീഡം ഡിസംബർ 26ന് പ്രദർശനത്തിന് ഒരുങ്ങുന്നു. സത്യശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ശശികുമാറും ലിജോമോളും ശ്രീലങ്കൻ അഭയാർത്ഥികളായി വേഷമിടുന്നു. രാജീവ്‌ഗാന്ധി വധത്തിനു പിന്നാലെ തടവിലാക്കപ്പെട്ട തമിഴ് വംശജരായ അഭയാർത്ഥികളുടെയും അവർ നടത്തിയ ജയിൽചാട്ടത്തിന്റെയും കഥയാണ് ചിത്രം പറയുന്നത്.

കഴിഞ്ഞ വർഷം ജൂലായ് 10ന് റിലീസ് ചെയ്യാൻ എല്ലാ ഒരുക്കങ്ങളും നടത്തിയതാണ്. ചില സാങ്കേതിക കാരണങ്ങളാണ് റിലീസ് മാറ്റത്തിന് കാരണം എന്ന് അറിയുന്നു. കെ.ജി. എഫ് ഫെയിം മാളവിക അവിനാഷ്, ബോസ് വെങ്കട്ട്, രമേഷ് ഖന്ന, മുരാമ സാമി, മണികണ്ഠൻ എന്നിവരാണ് മറ്റു താരങ്ങൾ. ജിബ്രാൻ സംഗീത സംവിധാനവും എൻ.എസ്. ഉദയകുമാർ ഛായാഗ്രഹണവം ശ്രീകാന്ത് എൻ.ബി. എഡിറ്റിംഗും നിർവഹിക്കുന്നു. വിജയ ഗണപതി പിക്‌ചേഴ്സിന്റെ ബാനറിൽ പാണ്ഡ്യൻ പരശുരാമൻ ആണ് നിർമ്മാണം.




Source link

Related Articles

Back to top button