KAUMUDI

പ്രിയദർശന്റെ 99 -ാം ചിത്രം, അക്ഷയ്‌കുമാറിന്റെ നായിക ഭൂമിപട്നേക്കർ

ssss

പ്രിയദർശൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അക്ഷയ്‌കുമാറിന്റെ നായികയായി ഭൂമി പട്നേക്കർ. ടോയ്‌ലറ്റ്: ഏക് പ്രേംകഥ, രക്ഷാബന്ധൻ എന്നീ ചിത്രങ്ങൾക്കുശേഷം അക്ഷയ്‌കുമാറും ഭൂമിയും ഒരുമിക്കുന്ന ചിത്രം ആണിത്. കോമഡി ത്രില്ലർ ഗണത്തിൽ ഒരുക്കുന്ന ചിത്രം അടുത്ത മാസം അവസാനത്തോടെ ചിത്രീകരണം ആരംഭിക്കും. 1970കളിലെ കടുവ വേട്ടക്കാരന്റെ വേഷത്തിലാണ് അക്ഷയ്‌കുമാർ എത്തുന്നതെന്നാണ് വിവരം.

പ്രിയദർശൻ സംവിധാനം ചെയ്യുന്ന 99-ാമത് ചിത്രമാണ്. അന്നു കപൂറും രാജ്‌പാൽ യാദവും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. പ്രിയദർശനും രോഹൻ ശങ്കറും ചേർന്നാണ് തിരക്കഥ. രാജസ്ഥാൻ, മുംബയ്, ഭോപ്പാൽ എന്നിവിടങ്ങളിലായി മൂന്നുമാസം നീണ്ടുനിൽക്കുന്നതാണ് ചിത്രീകരണം. ഹേരാ ഫേരി, ഗരം മസാല, ഭാഗം ഭാഗ്, ഭൂൽ ഭൂലയ്യ, ദേ ദനാ ദൻ, ഖട്ടാമീല, ഭൂത് ബംഗ്ള, ഹൈവാൻ എന്നീ ചിത്രങ്ങൾക്കു ശേഷം അക്ഷയ്‌കുമാറും പ്രിയദർശനും വീണ്ടും ഒന്നിക്കുന്നു.




Source link

Related Articles

Back to top button