KAUMUDI

നായകൻ ചന്തുനാഥ്, ഹൊറർ പടവുമായി വീണ്ടും രാജസേനൻ

sss

മേഘസന്ദേശത്തിനുശേഷം രാജസേനൻ വീണ്ടും ഹൊറർ ചിത്രവുമായി എത്തുന്നു. രാജസേനൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ ചന്തുനാഥ് ആണ് നായകൻ. നവംബർ 30ന് തിരുവനന്തപുരത്ത് ചിത്രീകരണം ആരംഭിക്കും. നവംബർ 19ന് ചിത്രത്തിന്റെ ലോഞ്ചിംഗ് ഉണ്ടാകും. സുരേഷ് ഗോപിയും രാജശ്രീ നായരും സംയുക്ത വർമ്മയും പ്രധാന വേഷത്തിൽ എത്തിയ ഹൊറർ ചിത്രം മേഘസന്ദേശം 2001ൽ ആണ് റിലീസ് ചെയ്തത്.

അയലത്തെ അദേഹം, സി.എെ. ഡി ഉണ്ണിക്കൃഷ്ണൻ ബി.എ ബിഎഡ്, വാർദ്ധക്യപുരാണം, അനിയൻ ബാവ ചേട്ടൻ ബാവ, ദില്ലിവാല രാജകുമാരൻ തുടങ്ങി നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങൾ രാജസേൻ സംവിധാനം ചെയ്തിട്ടുണ്ട്. കുടുംബ പ്രേക്ഷകരുടെ പ്രിയകൂട്ടുകെട്ടായിരുന്നു ജയറാം-രാജസേനൻ ടീം. ഞാനും പിന്നൊരു ഞാനും ആണ് രാജസേനന്റെ സംവിധാനത്തിൽ ഒടുവിൽ റിലീസ് ചെയ്ത ചിത്രം.

മൂന്നു വർഷത്തിനുശേഷം രാജസേനൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ താരനിർണ്ണയം പൂർത്തിയായി വരുന്നു.അതേസമയം മലയാളത്തിലെ യുവനടന്മാരിൽ ശ്രദേധേയനാണ് ചന്തുനാഥ്, ശങ്കർ രാമകൃഷ്ണൻ സംവിധാനം ചെയ്ത ‘പതിനെട്ടാം പടി’ എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ സഹോദര വേഷം അവതരിപ്പിച്ചാണ് ശ്രദ്ധേയനാകുന്നത്. മാലിക്, ട്വിന്റിവൺ ഗ്രാംസ്, ഫീനിക്സ്, സ്ക്രീട്ട് ഹോം, ത്രയം, ശുക്രൻ തുടങ്ങിയവയാണ് ശ്രദ്ധേയ ചിത്രങ്ങൾ.




Source link

Related Articles

Back to top button