KAUMUDI

മാസ് ലുക്കിൽ ഷൈനിന്റെ ഗുരു, ബാച്ച്ലർ പാർട്ടി D’EUX പോസ്റ്റർ

sss

അമൽ നീരദ് സംവിധാനം ചെയ്യുന്ന ‘ബാച്ച്‌ലർ പാർട്ടി D’EUXൽ ഷൈൻ ടോം ചാക്കോ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പോസ്റ്റർ പുറത്ത്. മാസ് ലുക്കിൽ പോസ്റ്ററിൽ ഷൈൻ ടോമിനെ കാണാം. ടൊവിനോ തോമസിന്റെയും നസ്ലിന്റെയും സൗബിന്റെയും ഷറഫുദ്ദിന്റെയും ശ്രീനാഥ് ഭാസിയുടെയും ചന്തു സലിംകുമാറിന്റെയും പോസ്റ്ററുകൾ പുറത്തിറങ്ങിയത് ഏറെ ശ്രദ്ധ നേടി . നവംബർ 19ന് ആണ് ആഗോള റിലീസ്.

14 വർഷങ്ങൾക്ക് ശേഷം ബാച്ച്‌ലർ പാർട്ടി’യുടെ രണ്ടാം ഭാഗം എത്തുന്നു എന്നതാണ് പ്രത്യേകത. യങ് ജനറേഷൻ താരങ്ങളും മുൻനിര അഭിനേതാക്കളും അണിനിരക്കുന്നു. കുഞ്ചാക്കോ ബോബൻ, പാരിസ് ലക്ഷ്മി, നാദിയ മൊയ്തു, രജീഷ വിജയൻ, ജ്യോതിർമയി, ഹൻസിക കൃഷ്ണകുമാർ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.

അമൽ നീരദ് പ്രൊഡക്ഷൻസ്, അൻവർ റഷീദ് എന്‍റർടെയ്ൻമെന്റ് ,​ ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സ് എന്നീ ബാനറുകൾ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന് ഉണ്ണി ആർ സംഭാഷണം എഴുതുന്നു. ഛായാഗ്രഹണം: അപ്പു പ്രഭാകർ, എ‍ഡിറ്റർ: വിവേക് ഹർഷൻ, സംഗീതം: ക്രിസ്റ്റോ സേവ്യർ, , ഗാനരചന: റഫീഖ് അഹമ്മദ്, വിനായക് ശശികുമാർ, സൗണ്ട് ഡിസൈൻ: തപസ് നായക്, പ്രൊഡക്ഷൻ ഡിസൈൻ: ജോസഫ് നെല്ലിക്കൽ, കോസ്റ്റ്യൂം: മഷർ ഹംസ, മേക്കപ്പ്: റോണക്സ് സേവ്യർ. പി.ആർ.ഒ: ആതിര ദിൽജിത്ത്.




Source link

Related Articles

Back to top button