KAUMUDI

ജനവാസ കേന്ദ്രങ്ങളെ ബഫർ സോൺ പട്ടികയിൽ നിന്ന് ഒഴിവാക്കും: ആശ്വാസത്തോടെ മലയോര മേഖല

തിരുവനന്തപുരം: പരിസ്ഥിതിലോല പ്രദേശങ്ങളുടെ അന്തിമ ഭൂപചിത്രം തയ്യാറാക്കുമ്പോൾ ജനവാസമേഖലകളെ പൂർണമായും ഒഴിവാക്കുമെന്ന് മന്ത്രി സണ്ണി ജോസഫ് നിയമസഭയിൽ വ്യക്തമാക്കി. കൃഷിയിടങ്ങളും തോട്ടങ്ങളും പരിസ്ഥിതിലോല മേഖലയുടെ പരിധിയിൽ ഉൾപ്പെടാതിരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

തൃശൂർ ജില്ലയിലെ അതിരപ്പിള്ളി, വാഴച്ചാൽ, പറമ്പിക്കുളം, ചിമ്മിനി തുടങ്ങിയ 600 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള വനപ്രദേശങ്ങൾക്കൊപ്പം മറ്റത്തൂർ, വരന്തരപ്പിള്ളി, കോടശ്ശേരി തുടങ്ങിയ ജനവാസകേന്ദ്രങ്ങളും ‘പരിസ്ഥിതി വില്ലേജ്’ എന്ന പേരിൽ തെറ്റായി രേഖപ്പെടുത്തിയിട്ടുണ്ട്. ഈ പിഴവുകൾ പരിശോധിച്ച് അടിയന്തരമായി തിരുത്തുമെന്നും മന്ത്രി സഭയിൽ ഉറപ്പുനൽകി.


Source link

Related Articles

Back to top button